ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
എടീ…തമാശ അധികാവണ്ട കേട്ടോ…എല്ലാത്തിനും ഒരു പരിധിയുണ്ട് .
തന്റെ ഭാര്യ വർഗ്ഗീസുമായി അടുത്തിടപഴകുന്നതിന്റെ നീരസം കൊണ്ട് മനസ്സില്‍ ഉറഞ്ഞുകൂടിയ രോഷം അടക്കി ജോസ് സെലിനോട് പറഞ്ഞു
ഒന്നു പോ ജോസച്ചായാ….ഈ ഇച്ചായന് തമാശ എന്താ കാര്യമെന്താന്നറിയില്ല.. ജോസിനെ ആശ്വസിപ്പിച്ചവള്‍ പറഞ്ഞു
അങ്ങേരുടെ അടുത്ത് നീ അധികം അടുക്കാന്‍ പോണ്ട….ആള് വിചാരിക്കുന്നത്ര നീറ്റല്ല..
ശബ്ദം താഴ്ത്തി ഒരു താക്കീതായി ജോസ് ഭാര്യയോടു പറഞ്ഞു.
ഒന്നു പോ ഇച്ചായാ..ഇതാ ഇച്ചായന്റെ ഒരു കുഴപ്പം.. ഓരാളോടല്പം അടുത്തു സംസാരിച്ചാല്‍ അപ്പോള്‍ സംശയാ..
സെലിൻ പരിഭവം നടിച്ച് പറഞ്ഞു.
അതല്ലെടീ…. ഞാന്‍ വേറൊരു അര്‍ത്ഥത്തിലല്ല പറഞ്ഞേ…
ഏതര്‍ത്ഥത്തിലായാലും എനിക്ക് കുഴപ്പമില്ല…നിങ്ങളുടെ അടുത്ത ബന്ധുക്കാരനല്ലെ….പിന്നെ എനിക്ക് ആളുകളോട് വെറുപ്പ് കാണിച്ച് പെരുമാറാന്‍ അറിയില്ല…അത് ഇച്ചായന്‍ എന്തു വിചാരിച്ചാലും എനിക്ക് കുഴപ്പമില്ല..
അണിഞ്ഞൊരുങ്ങുന്നതിനിടയില്‍ അവള്‍ പറഞ്ഞു
എടീ..ഞാന്‍ വേറൊന്നും വിചാരിച്ചല്ല….പതുക്കെ പറ അങ്ങേര് കേള്‍ക്കും.
എനിക്കറിയാം ഇച്ചായാ..മനസ്സില്‍ ഇങ്ങനെ കള്ളത്തരം പാടില്ലാട്ടോ…
സെലിൻ പരിഭവം അഭിനയിച്ചു, ജോസിനെ അനുനയിപ്പിച്ചു കൊണ്ടുപറഞ്ഞു.
രാവിലെ 8.30 മുതല്‍ രാത്രി 7.30 വരെ നീണ്ട ഭക്തി നിര്‍ഭരമായ ധ്യാനമായിരുന്നത്. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ അരമണിക്കൂറും, വൈകീട്ട് ചായ കുടിക്കാന്‍ 15 മിനിട്ടും മാത്രം ബ്രേക്ക് കിട്ടും. ബാക്കി സമയമെല്ലാം പ്രാര്‍ത്ഥനയും പ്രസംഗവും ആരാധനയും സാക്ഷ്യവുമായി ആ ധ്യാനം മുന്നോട്ടു പോകും.