ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
സെലിൻ്റെയും ജോസിൻ്റേയും അമ്മമാർ ഒരുപ്പോലെ നിർബന്ധിച്ചപ്പോൾ അഞ്ചു വർഷങ്ങൾക്ക് ശേഷം അവർ കാനഡയിൽ നിന്നും കുറുപ്പും തറയിലുള്ള ജോസിൻ്റെ തറവാട് വീട്ടിലെത്തി.
വന്ന അടുത്ത ദിവസം തന്നെ ജോസിൻ്റെ അമ്മ അവരേയും കൊണ്ട് വർഗ്ഗീസ് അച്ചായൻ്റെ വീട്ടിലേക്ക് പോയി.
വർഗ്ഗീസ് അച്ചായന്റെ വീട്ടിലെ ആ സന്ദര്‍ശനമാണ് ജോസിയുടെ ജീവിതത്തില്‍ വഴിത്തിരിവായത് !!
വയസ്സോളം പ്രായമുള്ള വർഗ്ഗീസ് ജോസിൻ്റെ അമ്മച്ചിയുടെ കസിനാണ് . 5 അടി 10 ഇഞ്ചോളം വരുന്ന നല്ല ബലിഷ്ഠമായ ശരീരവും ആരോഗ്യവുമുള്ള വർഗ്ഗീസ് കാണാനും നല്ല സുമുഖനാണ്.
അല്ലറചില്ലറ ബിസിനസ്സും വീടുകളുടെ കോണ്‍ട്രാക്ട് വര്‍ക്കുമായി ഇപ്പോള്‍ നല്ല സാമ്പത്തികസ്ഥിതിയിലുമാണ്.
ചേച്ചീ…..ചികിത്സ എല്ലാം നടന്നോട്ടെ എല്ലാകാര്യത്തിലും ഒരു ദൈവകൃപയും അത്യാവശ്യമല്ലേ….. ദൈവകൃപ ഇല്ലാതെ ഒന്നും ജീവിതത്തില്‍ നടക്കില്ല….
വർഗ്ഗീസ് തന്റെ അധരവ്യായാമം തുടങ്ങിക്കഴിഞ്ഞിരുന്നു..
ടാ ഞാന്‍ അട്ടപ്പാടിയില്‍ ധ്യാനത്തിന് പോകുന്നുണ്ട്.. ഈ എപ്രില്‍ 18ന്. ഒരാഴ്ചത്തെ ധ്യാനമാണ്… നല്ല മനസൗഖ്യമാണ് …നീയും പെണ്ണും കൂടി വായോ…. ഒരു ധ്യാനം കൂടിയാല്‍ നിങ്ങളുടെ പ്രശ്നങ്ങളെല്ലാം തീരും… വർഗ്ഗീസ് അച്ചായൻ പറഞ്ഞു
ഓ അതൊന്നും വേണ്ട ഇച്ചാച്ചാ….എനിക്ക് അതിലൊന്നും വലിയ വിശ്വാസമില്ല..!!