ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
പിന്നെ എന്തു ചെയ്യുമെന്നായി..?
അപ്പോഴാ ഗൗതമിയെ ഓർമ്മ വന്നത്.. അവളെ വിളിച്ചു.
അവൾ പേയിംങ്ങ് ഗസ്റ്റായിട്ട് താമസിക്കവേ അവളുടെ ഹസ്സ് അവർക്ക് ഒരു വീട് വാടകയ്ക്ക് ഏർപ്പാടാക്കിയിരുന്നു. അവളും അവളുടെ രണ്ട് കൂട്ടുകാരികളും അവിടേക്ക് മാറുകയാണെന്ന് പറഞ്ഞു..
ഞാൻ അവളോട് ചോദിച്ചു..
എനിക്കു ഫുഡ് തരാൻ പറ്റുമോന്ന്. എനിക്ക് ഫുഡ് മാത്രമേ പ്രശ്നമുള്ളു.. ഹോസ്റ്റലിൽ കിടക്കാൻ ok യാണ്..
അവൾ ok പറഞ്ഞു.
രാവിലെ അവൾ എന്നെ വിളിച്ചു..
അവൾ നേരത്തെ താമസിച്ചിരുന്ന വീട്ടിൽനിന്നും അവളുടെ സാധനങ്ങൾ പുതിയ വീട്ടിലേക്ക് കൊണ്ടുപോകാൻ എന്റെ ഹെൽപ്പ് വേണമെന്ന് പറഞ്ഞു.
ഞാൻ ഹെൽപ് ചെയ്തു.
പിന്നെ ഗ്രോസറി ഒക്കെ വാങ്ങി. കുക്കിംഗിന് ആവശ്യമുള്ളതെല്ലാം സെറ്റാക്കി.
പിന്നെ, ഞാൻ മൂന്നുനേരവും അവിടെ പോയി കഴിക്കും. അവളെ ഹെല്പും ചെയ്യും.
അങ്ങനെയിരിക്കുമ്പോഴാണ് സമ്പൂർണ ലോക്ക് ഡൌൺ ആവുന്നത്. പിന്നെ പുറത്തു പോകാൻ പറ്റാതെയായി.
പോലീസ്കാരുടെ കാലു പിടിച്ചു പോയി ഫുഡ് കഴിച്ചുവരും. അങ്ങനെ തുടർന്നപ്പോൾ അവൾ പറഞ്ഞു.
ഇവിടെ നിൽക്കൂ നീ.. ഇവിടെ രണ്ടു റൂം ഉണ്ടാലോ..
ഞാൻ ok പറഞ്ഞു, എന്റെ ബാഗ് എടുത്തു വന്നു. ഒരു റൂം ഞാനെടുത്തു.
തമാശകളൊക്കെയായി
ഒരു വീക്ക് കഴിഞ്ഞുപോയി. ഇതിനിടയിൽ അവളുടെ വീട്ടിൽ നിന്നും വിളിക്കുമ്പോഴൊന്നും ഞാൻ അവിടെയുള്ള കാര്യം അവൾ പറഞ്ഞില്ല.. പറഞ്ഞാൽ പ്രശ്നമാകും എന്നതുകൊണ്ടാണെന്നവൾ പറഞ്ഞപ്പോൾ അത് ഞാനും ശരിവെച്ചു.