ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
ലോക്ക്ഡൗൺ – കോവിഡ് കാലം പശ്ചാത്തലമാക്കിയാണ് ഞാനീ കഥ എഴുതുന്നത്. അന്ന് നടന്ന ചില യഥാർത്ഥ സംഭവങ്ങൾ connect ചെയ്യുന്നത് കൊണ്ടാണ് ആ കാലഘട്ടം പശ്ചാത്തലമാക്കാമെന്ന് കരുതിയത്.
ആന്റെ പേര് രവി. 26 വയസ്സ്. ഞാൻ MBA പഠിക്കുവാനായി ചെന്നൈയിലെ ഒരു പ്രമുഖ കോളേജിൽ ചേർന്നു..
ക്ലാസ്സിൽ കുടുതലും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. പിന്നെ, ആനന്ദ എന്ന ഒരു കന്നഡക്കാരിയും ഒരു നാഗാലാൻഡ് പയ്യനും, പിന്നെ ലക്ഷ്മി എന്ന തെലുങ്കത്തിയും പിന്നെ ഞാനും, ഗൗതമിയും.
ഗൗതമി ക്ക് 30 വയസായി. ഭർത്താവ്, രണ്ടു കുട്ടികൾ.
ഗൗതമിയുടെ ഹസ്ബൻഡ് കുവൈറ്റിൽ വർക്ക് ചെയ്യുന്നു. നാട്ടിലെ റിച്ച് ഫാമിലിയാണ്..
വീട്ടിൽ വെറുതെ ഇരുന്നപ്പോൾ പഠിക്കാൻ തോന്നിയതാണ് ഗൗതമിക്ക്..പതിയെ പതിയെ ഞങ്ങൾ ക്ലാസ്സിൽ എല്ലാവരുമായും കൂട്ടായി.
ഞാൻ കോളേജിന്റെ തന്നെ ഹോസ്റ്റലിലും ഗൗതമി പുറത്ത് പിജിയുമാണ്.
എനിക്ക് ഗൗതമിയുമായിട്ടാണ് ഏറ്റവും കൂടുതൽ അടുപ്പം. പിന്നെ ഒന്നുരണ്ടു തമിഴ് പയ്യന്മാരും കൂടെ നാഗാലാന്റ്കാരനും..
ഞങ്ങളുടെ ഫസ്റ്റ് സെമെസ്റ്റർ എക്സാം കഴിഞ്ഞു. സെക്കൻഡ് സേം കുറച്ചായപ്പോൾ കൊറോണ വന്നു. കുറച്ചു ദിവസം കർഫ്യു ആയതിനാൽ ഞാൻ നാട്ടിൽ പോയില്ല..ഫ്രെണ്ട്സ് ഒക്കെ പോയി.
അങ്ങനെയിരിക്കവേ, വാർഡൻ വന്നു പറഞ്ഞു നാളെ മുതൽ ഫുഡ് കാണില്ല.. മെസ്സ് ക്ലോസ്സാണെന്ന്..