ഈ മോഹവുമായി നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്.
കുട്ടേട്ടൻ വകയിലൊരു ഏട്ടനാണ്. എന്നോട് മാന്യമായിട്ടേ ഇതുവരെ പെരുമാറിയിട്ടുള്ളൂ. അത് കൊണ്ട് തന്നെ കുട്ടേട്ടനോട് അടുത്തിടപഴകാൻ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല.
ഞാൻ നാട്ടിലേക്ക് എത്തുന്നതിന് മുന്നേ അവർ പ്ളാൻ ചെയ്തതായിരുന്നു ആ ടൂർ..
ഷോളയാർ വനത്തിലേക്ക് ഒരു യാത്ര എന്ന് കേട്ടപ്പോൾ തന്നെ എന്നേയും സംഘത്തിൽ പെടുത്തണേ എന്ന് ഞാനാണ് അങ്ങോട്ട് ആവശ്യപ്പെട്ടത്.
നാട്ടിലെ ബന്ധുക്കളിൽ മിക്കവരേയും നേരിൽ കണ്ടിട്ട് ഒരു പാട് നാളായെയിലും വീഡിയോ കോളുകളിലൂടെ എല്ലാവരും സുപരിചിതരാണ്. അത്കൊണ്ട് തന്നെ ഞാൻ നാട്ടിലെത്തും മുന്നേ അവർ പ്ളാൻ ചെയ്ത ട്രിപ്പിൽ ഞാനുണ്ടെന്നും നേരത്തെ നിശ്ചയിച്ചിരുന്നു. ഉണ്ണിയേട്ടനെയും നാട്ടിലെ ട്രിപ്പിലേക്ക് കൂട്ടണമെന്നും ഞങ്ങൾ തമ്മിലുള്ള ബന്ധം മററുള്ളവർക്ക് മുന്നിൽ അനൗൺസ് ചെയ്യണമെന്നൊക്കെയായിരുന്നു എന്റെ പ്ളാൻ.
അത്രയ്ക്ക് മോഡേണാവാൻ ഉണ്ണിയേട്ടൻ റെഡിയായിരുന്നില്ല. അങ്ങനെ ഒരു രീതിയാന്നും വേണ്ട.. സമയമാകുമ്പോൾ ലളിതമായ ഒരു ചടങ്ങ് മാത്രം മതി എന്നതായിരുന്നു കക്ഷിയുടെ നിലപാട്. ഒരർത്ഥത്തിൽ അതല്ലേ മോഡേണിസം എന്നും വേണമെങ്കിൽ പറയാം.
എന്തായാലും നാട്ടിലെത്തി അഞ്ചാം നാൾ ആയിരുന്നു ട്രിപ്പ്. ട്രിപ്പിൽ ഞങ്ങൾ ചെറുപ്പക്കാർ മാത്രമേ ഉള്ളൂ. അതും അഞ്ച് ആണും അഞ്ച് പെണ്ണും.
“എന്താണ ടീ.. ഇതൊരു അഡ്ജസ്റ്റ്മെന്റ് ട്രിപ്പാണോ എന്നൊരു തമാശ ചോദ്യം നാട്ടിൽ ഏറ്റവും അടുപ്പമുള്ള സ്വപ്നയോട് ഞാൻ ചോദിച്ചു.
അങ്ങനെയൊന്നുമില്ല. കൂട്ടത്തിൽ രണ്ട് ജോഡികളുണ്ട്. അവരെന്തായാലും separate റൂമിലായിരിക്കുമെന്ന് ഇപ്പഴേ പറഞ്ഞിട്ടുണ്ട്.