ട്രെയിൻ സ്റ്റേഷനിൽ നിന്നു നീങ്ങിയപ്പോൾ മനസ്സിന് വല്ലാത്ത കുറ്റബോധം. യാത്ര
അയക്കാൻ വന്നവരോട് ഒന്നു ചിരിക്കാൻ പോലും തോന്നിയില്ല.
വന്നവരുടെ കൂടെ അയാളുണ്ടായിരുന്നു. എന്റെ എല്ലാമെല്ലാമായ ഏട്ടനു വേണ്ടി ഞാൻ കരുതിവച്ചിരുന്നതെല്ലാം കവർന്നെടുത്ത ദ്രോഹി.. ഒന്നു തിരിഞ്ഞു നോക്കാൻകൂടിതോന്നിയില്ല…
വാസ്തവത്തിൽ എനിക്കയാളോടു വെറുപ്പാണൊ? ഞാനും കൂടെ കൂടീട്ടല്ലെ
ഇന്നലെ അതൊക്കെ സംഭവിച്ചത്.
എനിക്കു ഒന്നു കുതറാമായിരുന്നില്ലെ ! ഒച്ചവച്ചു എല്ലാവരെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്താമായിരുന്നില്ലെ !
എനിക്കെന്തെ ഈശ്വരാ അതിനു കഴിയാതെ പോയത് !
അത്രയ്ക്ക് നിയന്ത്രണം ഇല്ലാതായതെന്താ?
ഒരു പെണ്ണിനു വിവേചനബുദ്ധി ഇല്ലാതായതെങ്ങിനെ?
ഈശ്വരാാ….. എനിക്കെന്തെ
ഇങ്ങനെയൊക്കെ തോന്നാൻ !!
ഒന്നും വേണ്ടിയിരുന്നില്ല.
നാട്ടിലോട്ടുള്ള വരവും വേണ്ടാത്ത ബന്ധുത്ത്വവും ഒന്നും….
ഇതുവരെ അങ്ങിനെ തോന്നീട്ടേയില്ല…
പെട്ടെന്ന് നാടും വീടും പഴയ കൂട്ടുകാരെയുമൊക്കെ കാണാൻ ഉള്ളിലൊരു മോഹം..
നീണ്ട ആറു വർഷക്കാലത്തിനിടയിൽ ഒരിക്കൽ പോലും തോന്നാത്ത ഒരു ആഗ്രഹം.
പറഞ്ഞപ്പോൾ ആരും എതിർത്തില്ല..
അച്ഛമ്മ. വല്യച്ചൻ. വല്യമ്മ. ഉണ്ണിമോൻ.സുമക്കുട്ടി.
അവരുടെ കൂടെ ഒരു അവധിക്കാലം ചെലവഴിക്കാനുള്ള മോഹം.…..