എന്റെ സുഖം ഇവളിലാ
സുഖം – ഞാൻ ഫ്ലാറ്റിന് പുറത്തിറങ്ങി ഒന്ന് നടന്നു. സ്ഥലങ്ങൾ എല്ലാം ഒന്ന് കണ്ടുവെക്കാം എന്നായിരുന്നു ഉദ്ദേശം.
എന്തായാലും ഒന്ന് കറങ്ങിയശേഷം രാത്രിയിലേക്ക് കഴിക്കാനുള്ളതും വാങ്ങിയിട്ടാണ് തിരിച്ചു വന്നത്…
ചേട്ടായി എങ്ങോട്ടാ എന്നെ കൂട്ടാതെ പോയേ?
കോളിംഗ്ബെൽ അടിച്ച് വാതില്‍ തുറന്നതും അമ്മു എന്നെ കണ്ട് മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു…
ഇതാ….ഫുഡ് വാങ്ങാൻ പോയതാ അമ്മൂസേ..
കയ്യിലുള്ള ഭക്ഷണത്തിന്റെ കവർ അവൾക്ക് നേരെ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.
വിളിച്ചാ ഞാനും വരൂല്ലാര്ന്നോ. .
അമ്മു നിരാശയോടെ പറഞ്ഞപ്പോ സാരല്യട്ടോ… നമ്മക്ക് നാളെ മൊത്തം കറങ്ങാൻ പോവാല്ലോ..
എന്നും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ അകത്തേക്ക് നടന്നു…
പിന്നെ വേഗം ഭക്ഷണം കഴിച്ച് ഞങ്ങള്‍ മൂന്നുപേരും കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.. അമ്മു ആദ്യമേ അവളുടെ മുറിയിൽ കയറി വാതിലടച്ചുകളഞ്ഞു.
ഞാനും മുറിയിൽ ചെന്ന് കട്ടിലിൽ കയറി കിടന്നിട്ട് റോഷനെയും ചിത്രയെയും കുട്ടൻ മാമനെയും എല്ലാം വിളിച്ച് ഇവിടെ എത്തിയ വിവരം അറിയിച്ചു.
അങ്ങനെ ഫോൺ വിളി എല്ലാം അവസാനിപ്പിച്ച് കട്ടിലിൽ വെറുതെ ചെരിഞ്ഞ് കിടക്കുമ്പോൾ സിറ്റിങ് റൂമിലെയും അടുക്കളയിലെയും എല്ലാം ലൈറ്റ് അണച്ച് ദേവു മുറിയിലേക്ക് കയറി വന്നു.