എന്റെ സുഖം ഇവളിലാ
സുഖം – ചേട്ടായി.. ചേട്ടായീ.. ഇനി എത്ര ദൂരമുണ്ട് ബാംഗ്ലൂർക്ക്?
അമ്മു പുറകിലെ സീറ്റിൽനിന്നും ഏന്തി വലിഞ്ഞ് ചെവിക്കരികിൽ വന്നുകൊണ്ട് ചോദിച്ചപ്പോഴാണ് സ്റ്റീരിയോയിൽ നിന്നും ഒഴുകുന്ന പാട്ടിൽ സകലം മറന്ന് ഡ്രൈവ് ചെയ്തിരുന്ന ഞാൻ ശ്രദ്ധ തിരിച്ചത്..
ഇനിയൊരു രണ്ടര മണിക്കൂറും കൂടി..
നേരെ നോക്കി വണ്ടിയൊടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അയ്യോ .. ഇനീം രണ്ടര മണിക്കൂറോ !! ശ്ശോ…
എന്നും പറഞ്ഞോണ്ട് അമ്മു വീണ്ടും സീറ്റിലേക്ക് ചാരിയിരുന്നു..
ഞാൻ വീണ്ടും നേരെനോക്കി സ്റ്റീരിയോയിലെ പാട്ടും ആസ്വദിച്ചുകൊണ്ട് വണ്ടിയോടിച്ചു.
മൈസൂർ ബാംഗ്ലൂർ ഹൈവേയിലൂടെ വണ്ടി അത്യാവശ്യം സ്പീഡിൽ തന്നെ നീങ്ങിക്കൊണ്ടിരുന്നു…
ഇടയ്ക്ക് സൈഡിലേക്കൊന്ന് പാളിനോക്കിയപ്പോ കണ്ണടച്ചുകൊണ്ട് ജോൺസൺ മാഷിന്റെ ഹംസധ്വനി രാഗത്തിലുള്ള അനശ്വരഗാനത്തിൽ അലിഞ്ഞിരിപ്പാണ് ദേവൂ.. അവൾ ചെറുതായി മൂളുന്നുമുണ്ട്.
മണിക്കൂറുകൾ മുൻപ് ദേവു ആരാധിക്കുന്ന ഭഗവാന്റെ മുന്നിൽ വെച്ച് ഞാൻ കെട്ടിയ താലിമാല കഴുത്തിൽ ക്കിടന്ന് തിളങ്ങുന്നു.
ഒരു നിമിഷം ഡ്രൈവിങ്ങിൽ ശ്രദ്ധിക്കാൻ മറന്നുകൊണ്ട് ദേവൂനെ നോക്കിപ്പോയി.
ചുവപ്പണിഞ്ഞ് മനോഹരിയായ എന്റെ ദേവു…
ഈ ചുവന്ന സാരിയിൽ ദേവൂനെ കാണുമ്പോ മനസ്സ് പറയുന്നു എന്റെ ദേവു ആണ് ഭൂമിയിലെ ഏറ്റവും സുന്ദരമായ സൃഷ്ടിയെന്ന്… !!
ദേവൂനോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ ശേഷം ഒരുപാട് ആഗ്രഹിച്ച, പക്ഷെ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലെന്ന് കരുതിയിരുന്ന സ്വപ്നത്തിലൂടെയാണ് ഞാൻ യാത്ര ചെയ്യുന്നതെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റണില്ല…
ചെറിയമ്മ എന്നതിലുപരിയൊരു കളിക്കൂട്ടുകാരിയായും, പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കാവൽമാലാഖയായും, എന്തും പങ്കുവെക്കാൻ കഴിയുന്ന നല്ലൊരു സുഹൃത്തായും, ചില സമയങ്ങളിൽ കരുതലും വാത്സല്യവും പകർന്നുകൊണ്ട് ഒരമ്മയായും, ഒടുക്കം എല്ലാ അതിർവരമ്പുകളെയും ഭേദിച്ചുകൊണ്ട് കാമുകിയായും മാറിയവൾ ഇപ്പോ ഇതാ പുതിയൊരു വേഷം കൂടി ഏറ്റെടുത്തിരിക്കുന്നു.
ഞാൻ കെട്ടിയ താലിയും നെറുകയിൽ ചാർത്തിയ കുങ്കുമവും എല്ലാം കാണുമ്പോഴും ഇത് യാഥാർഥ്യമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല,
അതെ.. ദേവു എന്റെ
സഹധര്‍മിണിയായിരിക്കുന്നു !!
ഒരു ബസ്സ് ഹോൺ അടിച്ചുകൊണ്ട് ഓവർടേക്ക് ചെയ്ത് പോയപ്പോഴാണ് ഞാൻ ഡ്രൈവിങ്ങിലേക്ക് വീണ്ടും പൂർണ്ണശ്രദ്ധ കൊടുത്തത്…
സ്റ്റീരിയോയിൽ പാട്ട് മാറിയിട്ടുണ്ട്, മെലഡി കിംഗ് വിദ്യാസാഗറിന്റെ ഒരു മാസ്റ്റർപീസ് ഐറ്റമാണിപ്പോ പ്ലേ ആവുന്നത്….
ആ ഗാനം ആസ്വദിച്ചുകൊണ്ട് ഞാൻ വണ്ടിയോടിച്ചു…
ദേവു ഇപ്പോഴും കണ്ണടച്ച് പാട്ട് ആസ്വദിക്കുകയാണ്.. അമ്മുവിന്റെ ശ്രദ്ധ പാട്ടിലായിരുന്നില്ല, വഴിയോര കാഴ്ചകളിലായിരുന്നു…
ഞങ്ങളുടെ ജീവിതയാത്ര ആ നേർവഴിയിലൂടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു…
ഹായ് ബാംഗ്ലൂര് എത്തീ..
കുറച്ചുനേരം മുന്നോട്ട് പോയപ്പോ Welcome To Garden City- Bangalore എന്നെഴുതിയ പച്ചനിറത്തിലുള്ള വലിയ ബോർഡ്കണ്ട് അമ്മു ആർത്ത് വിളിച്ചു…
അത് കേട്ടാണ് അത്രേം നേരം പാട്ടിൽ മുഴുകിയിരുന്ന ദേവു കണ്ണ് തുറന്നത്.
ഫ്ലാറ്റിന്റെ ലൊക്കേഷൻ മാപ്പ് കയ്യിലുള്ളത് കൊണ്ട് പിന്നീടുള്ള യാത്ര അതനുസരിച്ചായിരുന്നു.
ജോലിയും താമസസ്ഥലവും എല്ലാം ശരിയാക്കിത്തന്ന ശേഷമാണ് കുട്ടൻ മാമൻ ജപ്പാനിലേക്ക് പോയത്.
ഇനി ഈ അടുത്ത കാലത്തൊന്നും ആള് നാട്ടിലേക്ക് വരില്ല എന്നാണ് പറഞ്ഞത്…
യെലഹങ്ക എന്നൊരു സ്ഥലത്താണ് കുട്ടൻ മാമൻ ഞങ്ങൾക്ക് താമസിക്കാനുള്ള ഫ്ലാറ്റ് ഏർപ്പാടാക്കി തന്നത്, അവിടന്ന് എനിക്ക് ജോലിക്ക് പോവാൻ എളുപ്പമാണത്രെ..
പുള്ളിയുടെ ഏതോ ഫ്രണ്ടിന്റെ പരിചയത്തിലുള്ള ഒരാളുടെ കമ്പനിയിലാണ് ജോലി. അക്കൗണ്ട്സ് അസിസ്റ്റന്റ് പോസ്റ്റിലേക്ക്, മാസം പതിനെട്ടായിരം സാലറി.
സത്യം പറഞ്ഞാ ഈ ജോലിയോ ശമ്പളമോ ഒന്നും എനിക്കൊരു വിഷയമേ അല്ലായിരുന്നു, കാരണം ഈ മാറ്റം.. അത് അനിവാര്യമാണ്.
അങ്ങനെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യെലഹങ്കയിലുള്ള ഫ്ലാറ്റിന് മുന്നിലെത്തുമ്പോ സമയം വൈകീട്ട് ആറ്മണി കഴിഞ്ഞിരുന്നു.
രാവിലെ അമ്പലത്തീന്ന് ദേവൂന്റെ കഴുത്തിൽ താലി ചാർത്തിയശേഷം റോഷനോടും ചിത്രയോടും യാത്ര പറഞ്ഞ് നേരെ ഇങ്ങോട്ട് വെച്ച് പിടിച്ചതാണ്, ഇപ്പോ ഏകദേശം ഒൻപത് മണിക്കൂറായി.
വരുന്ന വഴിക്ക് രണ്ടിടത് ഹാൾട്ട് ചെയ്തു, അതാണ് ഇത്രേം വൈകിയത്…
കാറ് പാർക്കിങ് ലോട്ടിൽ നിർത്തി ബാഗുകളും തൂക്കി ഇറങ്ങുമ്പോ ദേവൂന്റേം അമ്മുവിന്റേം മുഖം കണ്ടപ്പോൾ ആതന്നെ മനസ്സിലായി രണ്ടാളും സൈഡ് ആയിട്ടുണ്ടെന്ന്, എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല..
കാറിൽ കൊള്ളുന്ന അത്യാവശ്യമുള്ള ലഗേജ് മാത്രമേ എടുത്തിട്ടുള്ളു, അതെല്ലാം എടുത്ത് തൂക്കിപ്പിടിച്ച് ഞങ്ങൾ മൂന്നുപേരും അകത്തേക്ക് നടന്നു..
ഫ്ലാറ്റ് പുറമേന്ന് കാണാനൊക്കെ ഒരു മെനയുണ്ട്, നല്ല സ്പേസ് ഒക്കെയുണ്ട്.
അമ്മൂന്റെ നോട്ടം കുട്ടികൾക്ക് കളിക്കാൻ വേണ്ടി ഒരുക്കിയ ചെറിയൊരു പാർക്ക് പോലത്തെ ഏരിയയിലേക്കാണ് പോയത്, അങ്ങോട്ട് തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കിയാണ് പെണ്ണ് അകത്തേക്ക് കയറിയതും..
റിസെപ്ഷനിൽ ഇരുന്ന മദ്യവയസ്ക്കനോട് ഞാൻ കാര്യം പറയാൻ ശ്രമിച്ചെങ്കിലും ഞാൻ പറഞ്ഞ മലയാളമോ തമിഴോ ഇംഗ്ലീഷോ ഒന്നും അങ്ങേർക്ക് മനസ്സിലായില്ല, അയാള് തിരിച്ച് പറഞ്ഞ കന്നഡയും ഹിന്ദിയും ഒന്നും എനിക്കും കാര്യായിട്ട് കത്തിയില്ല… ഒടുക്കം സ്കൂളിൽ പഠിച്ച ഹിന്ദിയൊന്നും മറന്നിട്ടിലാത്ത ദേവു ഇടപെട്ടു,
പിന്നെ അവർ തമ്മിൽ നമ്മുടെ രാഷ്ട്രഭാഷയിൽ ഹാ ഹൂ ഹീ പറയുമ്പോ എന്നെപ്പോലെതന്നെ ഹിന്ദി സീരിയലുകൾ മലയാളത്തിലേക്ക് ഡബ് ചെയ്തത് ഇരുന്ന് കാണുന്ന അമ്മുവും വാ പൊളിച്ച് നോക്കി നിൽക്കുകയായിരുന്നു…
അങ്ങനെ ആ സംഭാഷണത്തിനൊടുവിൽ പുള്ളി ഞങ്ങളേം കൂട്ടി ലിഫ്റ്റിന് നേരെ
നടന്നു, എന്നിട്ട് അതിൽ കയറി മൂന്നാം നിലയിലേക്കും..
“3C”. അതായിരുന്നു ഞങ്ങൾക്ക് വേണ്ടി ഒരുക്കി വെച്ച അപാർട്ട്മെന്റ്. പുള്ളീടെ കയ്യിൽനിന്നും ദേവുതന്നെ കീ വാങ്ങി തുറന്നു…
പുതിയൊരു തുടക്കത്തിലേക്കുള്ള കാൽവെപ്പ്, ഞങ്ങൾ മൂന്നുപേരും വലത് കാല് വെച്ചു തന്നെ കയറി.
ഞാൻ പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു ഉൾവശം.
ഫ്ലാറ്റ് വെൽ ഫർണിഷ്ഡ് ആണെന്ന് കുട്ടൻ മാമൻ പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല, പോരാത്തതിന് മാമൻ ജപ്പാനിലേക്ക് പോയത് കൊണ്ട് പുള്ളീടെ വീട്ടിലുണ്ടായിരുന്ന ടീവി ഫ്രിഡ്ജ് സോഫ തുടങ്ങി വേണ്ട എല്ലാ സാധനവും പുള്ളി ഇവിടെ കൊണ്ടുവന്ന് സെറ്റ് ചെയ്തിട്ടുണ്ട്, ഇനി ഞങ്ങൾക്ക് കയറി കൂടിയാ മാത്രം മതി… ആദ്യം പുള്ളി താമസിച്ച വീട് ഞങ്ങൾക്ക് അറേഞ്ച് ചെയ്യാമെന്നായിരുന്നു പറഞ്ഞത്, പക്ഷെ എനിക്ക് ജോലിക്ക് പോവാൻ ദൂരം കൂടുമെന്നത് കൊണ്ട് പിന്നെ ഈ ഫ്ലാറ്റ് ശരിയാക്കി. എന്തായാലും സംഭവം കൊള്ളാം, നല്ല കിടുക്കൻ അറ്റ്മോസ്ഫിയർ…
ചേട്ടായീ ഇങ്ങോട്ട് വാ..
സിറ്റിങ് റൂമിൽനിന്നും പുറത്തേക്കുള്ള ബാൽക്കണിയിൽ പോയിനിന്ന് അമ്മു വിളിച്ചപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു…
ഉഫ്ഫ്, പൊളി വ്യൂ !!.
അവിടുന്ന് താഴേക്ക് നോക്കിയാൽ കാണുന്നത് നിറയെ ചുവപ്പ് നിറത്തിലുള്ള പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന മരങ്ങളാണ്..
ഞാൻ അമ്മൂന്റെ കൂടെ ആ മനോഹരമായ കാഴ്ച കണ്ട് നിൽക്കുമ്പോൾ ദേവു ഹിന്ദി മേ ബാത് കർ രഹീ ത്തീ… ആ മദ്യവയസ്ക്കന്റെ കൂടെ കാര്യമായ സംസാരത്തിലാണ്.
ഞാനും അമ്മുവും ഫ്ലാറ്റ് മൊത്തം ചുറ്റിക്കറങ്ങി. അധികം ഒന്നും ഇല്ലാട്ടോ, ഒരു സിറ്റിങ് റൂം… അതിനോട് ചേർന്നുകൊണ്ട് തന്നെ ഡൈനിംഗ് സ്പേസ്… ആദ്യം തന്നെ ഞങ്ങളെ ആകർഷിച്ച ബാൽക്കണി, രണ്ട് ബെഡ് റൂംസ്, പിന്നെ ഒരു അടുക്കളയും. അത്രേം ആയിരുന്നു ഞങ്ങടെ പുതിയ വാസസ്ഥലം.
അമ്മൂന് ഈ മുറി മതീട്ടോ..
കൊണ്ടുവന്ന ബാഗും സാധനങ്ങളും എടുത്ത് വെക്കുമ്പോ അമ്മു ഒരു മുറിയുടെ വാതിൽക്കൽ നിന്നുകൊണ്ട് പറഞ്ഞു… അതിന് ഞാൻ ചിരിച്ചോണ്ട് തലയാട്ടുകമാത്രം ചെയ്തു.
എന്നിട്ട് എന്റെ ഡ്രസ്സ് എല്ലാം വെച്ച ബാഗും തൂക്കി തൊട്ടടുത്ത മുറിയിൽ കയറി… ബാഗെല്ലാം ഒരു മൂലയിൽ വെച്ച് ഞാൻ സോപ്പും തോർത്തും എടുത്ത് കുളിക്കാൻ കയറി,
കുളിച്ചിട്ട് നേരെ കിടന്നൊരു ഉറക്കം…. അതാണ് പ്ലാൻ…. അത്രേം ടയേർഡ് ആണ്…
കുളിച്ച് കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോ പുറത്ത് നിന്ന് അമ്മൂന്റേം ദേവൂന്റേം ശബ്ദം കേൾക്കാം. രണ്ടും കൂടെ വന്നപ്പോത്തന്നെ അടിയായോ എന്തോ… ഞാൻ വേഗം തോർത്തി ഒരു ലുങ്കിയും ബനിയനും ഇട്ട് മുറിക്ക് പുറത്തേക്കിറങ്ങി.
ഇല്ല പറ്റൂല്ല.. അമ്മ വേണ്ട… അമ്മൂന് ഒറ്റയ്ക്ക് മുറി വേണം..
അമ്മൂ.. വെറുതേ വാശി പിടിക്കല്ലേ…
ഞാൻ ചെല്ലുമ്പോ അമ്മു അവളുടെ ബെഡ്റൂമിന്റെ വാതിൽക്കൽ നിൽക്കുകയാണ്, ദേവു ആണെങ്കിൽ ബാഗും പിടിച്ച് അകത്തേക്ക് കയറാൻ ശ്രമിക്കുന്നു.. അമ്മു ദേവൂനെ തടയുന്നു.
അപ്പോ അതാണ് കാര്യം… അമ്മു ദേവൂനെ മുറിയിൽ കയറാൻ സമ്മതിക്കാതെ തടയുകയാണ്..
ആഹ്.. ചേട്ടായീ.. ദാ ഇതിനെ പിടിച്ചോണ്ട് പോയേ…. ഇങ്ങോട്ട് ഞാൻ കേറ്റൂല്ല..
എന്നെ കണ്ടതും അമ്മു വിളിച്ച് കൂവി…
ദേവുന്റെ മുഖത്ത് നിസ്സഹായ ഭാവം..
ദേവു.. ഇങ്ങോട്ട് പോര്..
ഞാൻ ദേവൂനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
എന്നെകണ്ട് ദേവു തിരിഞ്ഞ ഗ്യാപ്പിൽ അമ്മു മുറിയുടെ വാതിൽ ദേവൂന്റെ മുന്നിൽ കൊട്ടിയടച്ചു.
ഇവിടെ വാ ദേവു…
ഞാൻ പിന്നേം വിളിച്ചിട്ടും ദേവു മടിച്ച് നിൽക്കുന്നത് കണ്ട് ഞാൻ തന്നെ പോയി ദേവൂന്റെ ബാഗ് പിടിച്ചു
വാങ്ങി മുറിയിൽ കൊണ്ടുവെച്ചു….
ദേവു പരുങ്ങിക്കളിച്ചുകൊണ്ട് ഒടുക്കം മുറിയിലേക്ക് കയറി വന്നു…
എന്താ ദേവൂസേ മടിച്ച് നിൽക്കണെ.. ഇത് നമ്മുടെ മുറിയല്ലേ..
മടിച്ച് നിൽക്കുന്ന ദേവൂനെ നോക്കി ഞാൻ പറഞ്ഞു…
ദേവുന്റെ മുഖത്ത് ആകെ ഒരു അസ്വസ്ഥത.
ഇതിപ്പോ എന്താണോ എന്തോ !!
എന്ത് പറ്റി ദേവു? ഇനിയെന്താ? നമ്മളിപ്പോ ഭാര്യേം ഭർത്താവുമല്ലേ… ഇനി ദേവൂനെന്താ പ്രശ്നം?
അതിനും ദേവു ഒന്നും മിണ്ടിയില്ല.
ശരി.. ഒരു കാര്യം ചെയ്യ്… ദേവു
പോയി ഒന്ന് കുളിച്ച് ഫ്രഷായി വാ..
എന്നും പറഞ്ഞ് ഞാൻ ബാഗിൽ നിന്നുമൊരു തോർത്തെടുത്ത് ദേവൂന് കൊടുത്തു….
എന്നിട്ട് ദേവൂനെ ചേർത്ത് പിടിച്ച് നെറുകയിൽ ഒരു ചുംബനവും കൊടുത്തിട്ട് ഞാൻ പുറത്തേക്കിറങ്ങിക്കൊടുത്തു….
(തുടരും )