അനുരാഗലോല രാത്രി
അനുരാഗം – അവനൊന്ന് പതറി.
അവൻ കുട്ടതാങ്ങി താഴേക്കിറക്കുമ്പോൾ അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
കുട്ട താഴേക്ക് വെക്കുമ്പോൾ അന്നമ്മ ചേടത്തി നന്ദിപൂർവ്വമൊന്ന് ചിരിക്കുകയും അത് കാണുന്നത് കുട്ടനൊരു സുഖവുമാണ്. എന്നാൽ ഇന്നവൻ കുട്ട താഴേക്ക് വെച്ചതും അന്നമ്മ ചേടത്തിയെ നോക്കാതെ തിരിഞ്ഞ് നടക്കുകയായിരുന്നു.
അത് ശ്രദ്ധിച്ചു കൊണ്ട് അന്നമ്മ വിളിച്ചു..
ചന്ദ്രാ..
ആ വിളി കേൾക്കുന്നത് അവനൊരു സുഖമാണ്. അന്നമ്മയല്ലാതെ ചന്തയിൽ മറ്റൊരാളും അവനെ ആ പേര് വിളിക്കാറില്ല. മറ്റുള്ളവരൊക്കെ
എട.. കുട്ടാ..
എട.. കോന്താ..
എന്നൊക്കയാ വിളിക്കാറ്. ആരെന്ത് വിളിച്ചാലും അവൻ വിളി കേൾക്കും. അവൻ ആ ചന്തയുടെ സന്തതിയാണ്. ആരോ ചന്തയിൽ പെറ്റിട്ടതാണവനെ..
ചന്തയാണവനെ വളർത്തിയത്. ഇന്നവന് പതിനെട്ട് വയസ്സ് കഴിഞ്ഞിരിക്കുന്നു.. ചന്തയിൽ തന്നെയാണ് ഇന്നും അവന്റെ ജീവിതം.
ചന്തയിലെ കച്ചവടക്കാർക്കൊക്കെ സഹായി ആണവൻ. എല്ലാവരും എന്തെങ്കിലുമൊക്കെ അവന് കൊടുക്കും.. ആരോടും അവൻ കണക്ക് പറഞ്ഞ് വാങ്ങാറില്ല. അതാണ് അവന്റെ വരുമാനം.
അന്നമ്മ ചേടത്തിയുടെ വിളി കേട്ടവൻ തിരിഞ്ഞ് നോക്കി. അവനിൽ ഒരു ജാള്യതയുണ്ട്.
അന്നമ്മ കൈവീശി അവനെ അടുത്തേക്ക് വിളിച്ചു.
അടുത്തെത്തിയ അവനോടവർ ചോദിച്ചു..
നീ എന്താടാ പതിവില്ലാത്തപോലെ ഒന്ന് നോക്കുകപോലും ചെയ്യാതെ പോകുന്നേ?
എന്താ മറുപടി പറയേണ്ടതെന്ന് അവന് അറിയില്ലായിരുന്നു.. അവൻ നിന്ന് പരുങ്ങുന്നത് ശ്രദ്ധിച്ച് അന്നമ്മ ചോദിച്ചു..
എന്ത് പറ്റീടാ.. എന്താ നിന്റെ നാവിറങ്ങിപ്പോയോ?
അപ്പോഴാണവൻ അന്നമ്മ ചേടത്തിയെ മുഖമുയർത്തി ഒന്ന് നോക്കിയത്.
അവൻ തന്നെ നോക്കുന്നത് കണ്ടതും അന്നമ്മയുടെ മുഖത്ത് വശ്യമായ ഒരു ചിരി വിടർന്നു. അവർ ചുണ്ടൊന്ന് കടിച്ചുകൊണ്ട് വശ്യമായി അവനെ നോക്കുന്നത് മനസ്സിലാക്കിയ അവൻ പിന്നേയും
ഞെട്ടി!!
അന്നമ്മ ആ ചിരിയോടെ പറഞ്ഞു..
ഒരു ചായ വാങ്ങിക്കൊണ്ട് വാടാ..
അവർ മടിയിൽ നിന്നും പേഴ്സ് എടുക്കാനായി ചട്ട ഒന്ന് പൊക്കി.
സ്വർണ്ണ നിറമുള്ള അന്നമ്മയുടെ വയർ പുറത്തേക്ക് ചാടിയത് അവന്റെ കണ്ണിലുടക്കി.
പേഴ്സ് എടുക്കുന്നതിനിടയിൽ അന്നമ്മ അവനെ ഒന്നുകൂടി നോക്കി.
ആ നോട്ടത്തിൽ ” കണ്ടോടാ..” എന്ന് പറയുന്നത് പോലെയാണ് അവന് തോന്നിയത്.
അവർ പേഴ്സിൽ നിന്നും പൈസയെടുത്ത് അവന് കൊടുത്തു.
അതും വാങ്ങി ധൃതിയിലവൻ ചായക്കടയിലേക്കവൻ നടന്നു.
മുണ്ടും മടക്കിക്കുത്തി അവൻ നടന്നകലുമ്പോൾ അവന്റെ കാലിലെ രോമങ്ങളിലേക്കാണ് അന്നമ്മ നോക്കിയത്.
അവരുടെ മനസ്സിൽ എന്തോ ചലനങ്ങൾ നടക്കുന്നുണ്ടെന്ന് വെളിവാക്കുന്നതായിരുന്നു ആ നോട്ടം.
അപ്പോഴേക്കും പതിവ്കാരനായ തോമാച്ചൻ അന്നമ്മക്കടുത്തെത്തി. അയാൾ അന്നമ്മയുടെ പച്ചക്കറി വാങ്ങാത്ത ദിവസമില്ല. വീട്ടിൽ പച്ചക്കറി ആവശ്യമില്ലെങ്കിലും കാലത്തെ അയാളെത്തും. എന്തെങ്കിലും വാങ്ങും. എന്നാൽ കുശലം പറച്ചിലൊന്നുമില്ല. സാധനങ്ങൾ കൈമാറുമ്പോൾ അന്നമ്മുടെ കൈയിൽ അയാളുടെ വിരലുകൾ അറിയാത്തപോലെ ഒന്ന് സ്പർശിക്കും.. അന്നേരം അയാളിൽ ഒരു പ്രത്യേക അനുഭൂതി പടരുന്നത് ആ മുഖത്ത് പ്രകടമാണ്.
അത് അന്നമ്മയ്ക്കും അറിയാം. അത് മനസ്സിലാക്കി തന്നെ അവരുടെ കൈയ്യിൽ സ്പർശിക്കാൻ അവളും അവസരം നൽകും. ആ സമയത്ത് ആ കൈകൾ തമ്മിൽ ഉരുമ്മി നീങ്ങുന്നത് സിനിമയിലൊക്കെ slow motion shot കാണുന്ന പോലെ സാവധാനത്തിലായിരിക്കും.
അറുപത് കഴിഞ്ഞ തോമാച്ചന് തന്നിൽ നിന്നും ഒരു സ്പർശന സുഖം കിട്ടുന്നതിൽ അന്നമ്മ സന്തോഷിക്കുന്നുണ്ട്. തനിക്ക് ചേതമില്ലാത്ത ഒരു സഹായം ചെയ്ത ഒരു സംതൃപ്തി അവളിലന്നേരം പ്രകടമാകും.
അവൾക്ക് തോമാച്ചന്റെ കച്ചവടത്തിൽ മറ്റൊരു നേട്ടം കൂടിയുണ്ട്. അവൾ സാധനങ്ങളുടെ വില പറയുമെങ്കിലും അന്നേരം അയാൾ പോക്കറ്റിൽ നിന്നും എന്തെടുക്കുന്നോ ആ പൈസ അങ്ങനെ തന്നെ അവൾക്ക് കൊടുക്കും.. കൈനീട്ടമല്ലേ.. ഇരിക്കട്ടെ എന്നൊരു ഡയലോഗും..
അന്നമ്മ അന്നേരമൊന്ന് ചിരിക്കും. അതും തോമാച്ചന് കുളിര് കോരുന്ന അനുഭവമാണ് സമ്മാനിക്കുന്നത്.
അയാളന്ന് അടുത്തെത്തുമ്പോൾ അന്നമ്മ കുനിഞ്ഞ് നിന്ന് സാധനങ്ങൾ കുടയിൽ നിന്നെടുത്ത് തട്ടിൽ നിരത്തുകയായിരുന്നു.
കുനിഞ്ഞ് നിൽക്കുമ്പോൾ ഇറക്കി വെട്ടിയ ചട്ടയുടെ കഴുത്തിലൂടെ അന്നമ്മുടെ മുലകൾ നല്ലൊരു ഭാഗവും കാണാമായിരുന്നു. അത് നോക്കി നിന്ന് പോയ തോമാച്ചൻ അന്തം വിട്ട്പോയി.
അയാളുടെ കണ്ണുകളിൽ ആവേശം കത്തിക്കയറുകയായിരുന്നു..
അത് മനസ്സിലാക്കിത്തന്നെ അന്നമ്മ അയാളെ ഗൗനിക്കാത്ത ഭാവത്തിൽ തന്റെ പണി തുടർന്നു.
സാധനങ്ങളൊക്കെ നിരത്തിക്കഴിഞ്ഞ് അന്നമ്മ മുഖമുയർത്തി നോക്കുമ്പോൾ തോമാച്ചന്റെ മുഖം നിറയെ വിയർപ്പ് കണങ്ങൾ പൊടിഞ്ഞ് നിൽക്കുകയായിരുന്നു.
എന്താ തോമാച്ചാ.. വേണ്ടത്?
എന്താ വേണ്ടതെന്ന് പറയാൻ അയാളുടെ നാവനങ്ങുന്നില്ല. തൊണ്ട വരണ്ട്.. നാവിറങ്ങിപ്പോയ അവസ്തയിലായിരുന്നയാൾ.
അത് തിരിച്ചറിഞ്ഞ് ഉള്ളിലൊന്ന് ചിരിച്ചുകൊണ്ടവൾ ചോദിച്ചു..
ചീര.. രണ്ട് കെട്ട് എടുക്കട്ടേ..
അതിനയാൾ തലയാട്ടി. ഒരൻപതിന്റെ നോട്ടുമായയാൾ കൈ നീട്ടി.
ചീര കൊടുക്കുകയും പണം വാങ്ങുകയും ചെയ്യുന്നതിനിടയിൽ അവൾ അറിഞ്ഞുകൊണ്ട് തന്നെ അയാളുടെ കൈയ്യിലൊന്ന് തഴുകി.
സാധാരണ ആ കൈമാറ്റ സമയത്ത് പരസ്പരം കൈകൾ തമ്മിൽ മുട്ടിയുരുമ്മുന്നതല്ലാതെ അങ്ങനെ ഒരു തടവൽ സംഭവിച്ചിട്ടില്ലായിരുന്നു.
ആദ്യമായിരുന്നു അത്തരം ഒരനുഭവം.!!
തോമാച്ചൻ ഷോക്കടിച്ച അവസ്തയിലായി. അയാളുടെ ആ reaction കണ്ട് അന്നമ്മ വശ്യമായി ഒന്ന് ചിരിക്കുക കൂടി ചെയ്തു.
തോമാച്ചൻ ശരിക്കും സ്വർഗ്ഗലോകത്ത് നീന്തിത്തുടിക്കുന്ന അവസ്തയിലായി.
ഇതൊക്കെ കണ്ട് കൊണ്ട് ഒരുവൾ അടുത്തിരിപ്പുണ്ടായിരുന്നു. തൊട്ട് എതിർവശത്ത് കച്ചവടത്തിനിരിക്കുന്ന മേരി.
അവൾക്ക് കലി അടക്കാനാവുന്നില്ല.. അന്നമ്മയെ നല്ലൊരു പുളിച്ച തെറി വിളിക്കണമെന്നവൾക്കുണ്ട്.. എന്നാൽ അന്നമ്മ കേൾക്കേ എന്തെങ്കിലും പറയാൻ അവൾക്കെന്നല്ല ആ മാർക്കറ്റിലെ ഒരുത്തിക്കും നാവനങ്ങില്ല.. അതങ്ങനെയാണ് ..
അടുത്തിരിക്കുന്ന കല്യാണിയോടവൾ അടക്കത്തിൽ പറഞ്ഞു.
ദേടീ.. അവളാ തോമാച്ചനെ കൊരങ്ങ് കളിപ്പിക്കണ കണ്ടാ.. അയാൾ നിന്ന് കുളിര് കോരേണല്ലാടീ..
അവളൊന്ന് തൊടുമ്പത്തന്നെ അയാൾക്ക് പോകും.. അയാളുടെ
വെള്ളം കുക്കി ഒലിച്ചിട്ടുണ്ടാവും.
ങാ.. അയാൾക്ക് സുഖം.. അവൾക്കാണേ ഇരുപത് രൂപേട ചീരക്ക് 50 രൂപ കിട്ടേം ചെയ്തു..
അവളാണ് കച്ചോടക്കാരി.. നമ്മളൊക്കെ വെറും ചീള് കള് ..
അന്നേരം കുട്ടൻ ചായയുമായി വരികയായിരുന്നു. അവൻ അന്നമ്മയ്ക്ക് അടുത്ത് എത്തുന്നതിന് മുന്നേ മേരി അവനെ വിളിച്ചു..
എടാ കഴുതേ…
അവൻ തിരിഞ്ഞ് നോക്കി.. ഈ ചന്തയിൽ തനിക്ക് മാത്രം അവകാശപ്പെട്ട വിളികൾ അവൻ തിരിമറിയുമല്ലോ!
വിളിക്കുന്നത് മേരിയാണെന്ന് കണ്ടതും അവൻ അടുത്തേക്ക് ചെന്നിട്ട്..
എന്താ ചേച്ചീ ..
ദേടാ.. നീയത് കണ്ടാ.. നിന്റന്നമ്മ ചേടത്തി ആ പാവത്തിനെ വെള്ളം കുടിപ്പിക്കണ കണ്ടാ..
അവൾ അടക്കത്തിലാണത് പറഞ്ഞത്.. അവളത് പറഞ്ഞ് തീർന്നതും
കുട്ടൻ ഒന്നും മനസ്സിലാവാതെ മേരിയെ നോക്കിയതും കല്യാണി പറഞ്ഞു..
വെള്ളം കുടിപ്പിച്ചതല്ലെടി മേറീ.. അയാളുടെ വെള്ളം കളഞ്ഞതാ..
അത് കേട്ട് മേരി ചിരിച്ചു. (തുടരും)