ആരെ.. എങ്ങനെ ..എവിടെ
കഥയെക്കുറിച്ച് നിങ്ങൾ എഴുതുന്ന കമന്റുകൾ സ്വാഗതം ചെയ്യുന്നു. എനിക്ക് കഥ എഴുതി പരിചയമില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു.. നന്നാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അഭിപ്രായങ്ങൾക്ക് നന്ദി. ഇനിയും കമന്റ്കൾ പോരട്ടെ..
നമ്മുടെ ഈ കഥയിലെ കഥാപാത്രങ്ങളുടെ പശ്ചാത്തലം ഒന്നറിയാം.
പൂനം.
സൈന്യത്തിൽ ജോലി ചെയുന്ന രവീന്ദ്രയുടെയും രജനി ദേവിയുടെയും മകൾ.
സുന്ദരി . ചന്ദന നിറമുള്ള മേനി. പഠിക്കുന്ന സമയത്ത് ഒരുപാട് പ്രണയ അഭ്യർത്ഥനകൾ കിട്ടിയെങ്കിലും ഒന്നും അവൾ സ്വീകരിച്ചില്ല.
കോളേജിൽ അവളുടെ ഒരു വർഷം സീനിയറായ അമീറിൽ അവളുടെ കണ്ണ് ഉടക്കി.
അവന്റെ കണ്ണിൽ പരസ്പരം നോക്കിയിരുന്നപ്പോൾത്തന്നെ അവൾക്കു എന്തോപോലെ തോന്നി.
അവളുടെ മനസ്സിൽ പ്രണയം ഉണർന്നു.
അവനെ അവൾക്കു എപ്പോഴും കാണണമെന്ന് തോന്നി.
വല്ലാത്ത ഒരു ഫീൽ.
അവൾ രഹസ്യമായി അവനെക്കുറിച്ചന്വേഷിച്ചു. തന്നെപ്പോലെ BA ഇംഗ്ലീഷ് ആണ്. 2nd year.
വേറെ ഒരു സമുദായത്തിൽപ്പെട്ട ആൾ ആയിട്ടുപോലും അവൾക്കു അവനെ മറക്കാൻ പറ്റിയില്ല.
പ്രണയത്തിനു ജാതിയില്ല. മതമില്ല എന്ന് പറയുന്നപോലെ.
അവനും അവളെ ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് ഒരു നാൾ അമീർ ഇങ്ങോട്ട് വന്നു അവളെ ഇഷ്ടമാണെന്ന് പറഞ്ഞു പ്രപ്പോസ് ചെയ്തു.
മുൻപേ തന്നെ പ്രണയംകൊണ്ട് വിവശയായ അവൾക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടിവന്നില്ല.
അവൾ അതിനു സമ്മതം മൂളി. ഭാവിയിൽ സംഭവിച്ചക്കാവുന്ന നിർഭാഗ്യത്തിന്റെ സൂചനയായി.!!