ആരെ.. എങ്ങനെ ..എവിടെ
എന്റെ കഥ എഴുത്ത് എങ്ങനെയുണ്ട്. ബോറഡിപ്പിക്കുന്നുണ്ടോ.. ഉണ്ടെങ്കിൽ പറയണേ. വായിക്കാൻ കുഴപ്പമില്ലെന്നാണെങ്കിൽ അതും പറയണേ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ പ്രസിദ്ധീകരിക്കണേ..
ഈ ബസ് service അവസാനിപ്പിക്കുക എന്റെ വീടിന്റെ അടുത്ത stop കഴിഞ്ഞു അടുത്ത രണ്ട് സ്റ്റോപ്പ് കഴിഞ്ഞാണ്.
അവിടെയാണ് സുഹൃത്തിന്റെ അമ്മാവന്റെ വീട്. അവൻ തന്നയച്ച സാധനങ്ങള്‍ അവിടെ കൊടുത്തു എനിക്ക് തിരിച്ചു വരണം.
ഒരു ഓട്ടോ വിളിച്ചാല്‍ മതി.
പിന്നെ അമ്മായിയുടെ വീട്ടില്‍നിന്നും പൂനത്തെയും കൂട്ടി വീട്ടിലേക്ക് പോകാം. അവിടെ എന്റെ സ്വിഫ്റ്റ് കാർ ഉണ്ട്..
പുറത്ത്നിന്നും പാളിവീണ വെട്ടത്ത് ആ ചെറുപ്പക്കാരന്റെ മുഖം ഞാൻ കണ്ടു. ആ മുഖം എനിക്ക് എവിടെയോ കണ്ടപോലെ തോന്നി.!!
എന്റെ സുഹൃത്ത് ഒരു കരിമ്പടം തന്നിരുന്നു. തണുപ്പ് വന്നപ്പോള്‍ ഞാൻ അത് പുതച്ചിരുന്നു.
എന്റെ ഫോൺ കരിമ്പടത്തിന് ഇടയില്‍ വച്ച് ഓപ്പണാക്കി ഹൈഡ് ചെയതു വെച്ചിരുന്ന ഫോട്ടോ നോക്കി.
ആ ഫോട്ടോയിലേക്കും യുവാവിലേക്കും മാറി മാറി നോക്കിയ ഞാനൊന്നു ഞെട്ടി. പുനത്തിന്റെ കാമുകൻ അമീറാണ് എനിക്ക് ഓപ്പസിറ്റ് സീറ്റില്‍ ഇരിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു.
അന്നേരം..
നമ്മൾ താമസിച്ചു പോയി.. എന്ന് ആ പെണ്‍കുട്ടി പറയുന്നത് ഞാൻ കേട്ടു..