അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – എനിക്ക് പെട്ടെന്ന് സാന്ദ്രയെ വിചാരിച്ച് കുറ്റബോധം തോന്നി. അവളോട് ഒരിക്കലും കടുത്ത വാക്കുകള്‍ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് പിന്നെയും ഞാൻ ചിന്തിച്ചു.
“പിന്നെ ഞങ്ങടെ പപ്പയും മമ്മിയും പ്രേമിച്ചു വിവാഹം കഴിച്ചത് കൊണ്ട് അവരുടെ രണ്ട് കുടുംബക്കാരും അവരെ പണ്ടേ തള്ളിക്കളഞ്ഞു. അവരെയൊക്കെ ഞാനും സാന്ദ്രയും കണ്ടിട്ട് പോലുമില്ല. കുടുംബം എന്ന് പറയാന്‍ ഞങ്ങൾ നാലുപേർ മാത്രമാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ കുഞ്ഞുകാലത്ത് കൂടെ കളിക്കാന്‍ സാന്ദ്രയ്ക്ക് ഞാനും എനിക്ക് അവളും മാത്രമാണ് ഉണ്ടായിരുന്നത്.
പപ്പയും മമ്മിയും ഒഴികെ കുടുംബം എന്തെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് സ്വന്തമെന്നുപറയാൻ സാമേട്ടനും കുടുംബവും മാത്രമേയുള്ളു. അതുകൊണ്ടും ആയിരിക്കാം സാന്ദ്രയ്ക്ക് ചേട്ടനോട് ഇത്രയേറെ ഇഷ്ടമുണ്ടായത്. അതുകൊണ്ട് ഒരിക്കലും ആ പാവത്തിനെ എന്റെ ഏട്ടൻ വിഷമിപ്പിക്കരുത്..!!”
അത്രയും പറഞ്ഞുകഴിഞ്ഞപ്പൊ മരുന്നിന്‍റെ ഇഫക്റ്റ് കാരണം ജൂലി ഉറങ്ങിപ്പോയി. ഉടനെ ഞാൻ അവളുടെ നെറ്റിയില്‍ ഉമ്മ കൊടുത്തിട്ട് പുതപ്പ്കൊണ്ട് മൂടിക്കൊടുത്തു.
ശേഷം ഞാൻ മൊബൈൽ എടുത്ത് സാന്ദ്രയെ വിളിച്ചു. റിംഗ് ആയെങ്കിലും അവൾ എടുത്തില്ല. ഞാൻ പിന്നെയും പിന്നെയും വിളിച്ചുകൊണ്ടേയിരുന്നു. പക്ഷേ അവള്‍ എടുക്കുകയും ചെയ്തില്ല കട്ടാക്കുകയും ചെയ്തില്ല.
One Response
Hi rakesh super story….