ഒരു ഗേ ലവ് സ്റ്റോറി
ലവ് സ്റ്റോറി – “സ്കൂളിൽ വെച്ച് തന്നെ അവനെ കുറെപ്പേര് വളയ്ക്കാൻ നോക്കിയതാ..പക്ഷെ അവൻ അങ്ങനെ ആർക്കും പിടി കൊടുത്തിട്ടില്ല. ‘അവൻ വേറെ ലെവൽ ആണ്.. എന്താ ഇപ്പോ അവനെക്കുറിച്ച് ഒരന്വേഷണം?”
ചേട്ടന്റെ ആ ചോദ്യം എനിക്കത്രക്ക് ഇഷ്ടപ്പെട്ടില്ല. ഒന്നുമില്ല എന്നും പറഞ്ഞു ഞാൻ എന്റെ മുറിയിലേക്ക് പോയി.
വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ ഞാൻ ദിവസങ്ങൾ തള്ളി നീക്കി. എന്നെങ്കിലും ഒരു ദിവസം കാണാൻ പറ്റും എന്ന വിശ്വാസത്തോടെ…!
ഞായറാഴച്ചകളിൽ സാധാരണ അമ്മ എന്നെ നേരത്തെ എഴുന്നേല്പിക്കാറില്ല.പക്ഷെ അന്ന് അമ്മ വിളിച്ചെഴുന്നേൽപ്പിച്ചു. അമ്പലത്തിൽ പോകാൻ പറഞ്ഞു. അപ്പോളാണ് ഞാൻ ഓർത്തത് അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷിക ദിവസം ആയിരുന്നുവെന്ന്.
ജോലിത്തിരക്ക് കാരണമായിരിക്കും ചേട്ടനും മറന്നു പോയത്. ചാടി എഴുന്നേറ്റ് രണ്ടുപേരോടും മറന്നുപോയതിൽ ക്ഷമചോദിച്ചിട്ട് ആശംസകൾ അറിയിച്ചു..
അമ്മയ്ക്ക് അമ്പലത്തിൽ പോകാൻ പറ്റാത്തത് കൊണ്ട് എന്നോട് പോയി വഴിപാട് കഴിക്കാൻ പറഞ്ഞു.
കുളിച്ചൊരുങ്ങി ഞാൻ അമ്പലത്തിലേക്ക് പോയി.
അമ്പലത്തിന്റെ മുമ്പിൽ ഒരു അടിപൊളി ബുള്ളറ്റ് ഇരിക്കുന്നത് കണ്ടു. ബുള്ളറ്റിനോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടമായിരുന്നു. ബുള്ളറ്റിൽ ആര് പോയാലും ഞാൻ ഒന്ന് നോക്കുമായിരുന്നു.