അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – ലോകത്തിലുള്ള എല്ലാ പുരുഷന്മാരെയും ഒറ്റ നിമിഷം കൊണ്ട് വെറുത്ത് പോയി.
നീ ചോദിച്ചില്ലേ എന്തിനാ കല്യാണം കഴിഞ്ഞെന്ന് കള്ളം പറയുന്നതെന്ന്….!
ആരെങ്കിലും ലൈഫ് പാർട്ണർ ആകണമെന്ന് പറഞ്ഞു വരുമ്പോൾ എനിക്ക് പേടിയാ ഇപ്പോൾ…
വർഷങ്ങൾക്ക് ശേഷം മനസ്സ് തുറന്ന് ഞാൻ സംസാരിക്കുന്ന പുരുഷൻ നീയാണ്….”
മാളുവിന്റെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി.
“ഏയ്.. മാളു.. പ്ലീസ്.. കരയല്ലേ..”
ഞാനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ഏയ്.. യാം ഗുഡ്.. എല്ലാം പറഞ്ഞപ്പോൾ എന്തോ പോലെ..ഇട്സ് ഓക്കേ..”
“ടോ.. വിഷമിക്കാതെ…”
“ഒന്നുല്ലടോ.. നിർത്തി..ദാ കണ്ടോ..”
അവൾ കൈകൾ കൊണ്ട് മുഖമൊന്നു തുടച്ചശേഷം മുഖം എനിക്ക് നേരെ നീട്ടി എന്നിട്ടൊരു ചിരി പാസ്സാക്കി..
“വാ നമുക്ക് താഴെപ്പോയി ടീവിയിൽ ഒരു സിനിമ കാണാം..”
അവളെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അവളും എതിർക്കാനൊന്നും നിന്നില്ല. സോഫയിലിരുന്നുകൊണ്ട് tv യിൽ ഒരു സ്റ്റാൻഡ്അപ്പ് കോമഡി ഷോ കണ്ടു.
ആദ്യം മന്തിച്ച അവസ്ഥയിലിരുന്ന മാളു 1.30 മണിക്കൂർ നീണ്ടുനിന്ന ആ പ്രോഗ്രാം കഴിഞ്ഞപ്പോഴേക്കും മുൻപ് നടന്ന കാര്യങ്ങളൊക്കെ മറന്ന് ഹാപ്പി ആയിരുന്നു.
“ശിവാ…നീ വരയ്ക്കും അല്ലേ..?'”
“ആഹ്. ഇടക്ക് വല്ലപ്പോഴും.. അല്ല എങ്ങനറിഞ്ഞു?”
“എല്ലാമറിയുന്നവൾ ഞാൻ..”
“ഓ പിന്നെ.. പറ..'
“ഇൻസ്റ്റയിൽ കണ്ടതാ..”
“ഓ.. അല്ല.. എന്നെ താൻ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നില്ലല്ലോ.. പിന്നെങ്ങനെ?”
“അ.. അത്..'
“ഉഫ്.. സ്റ്റാൾക്കിങ്.. മോശം മോശം..”
“ഒന്ന് പോടാ…”
“ഞാൻ വരച്ച പടങ്ങൾ എങ്ങനുണ്ട്..?”
“അതല്ലേ പറഞ്ഞത് കിടു എന്ന്..”
“ഹി ഹി..”
“അതെ..
“നിർബന്ധിക്കുകയാണെങ്കിൽ എന്റെ പടം വരയ്ക്കാൻ ഞാൻ സമ്മതിക്കാം..”
“അയ്യോ.. വേണ്ട. ഒരു മിനിമം സൗന്ദര്യം ഇല്ലാത്തതിന്റെ പടമൊന്നും ഞാൻ വരക്കില്ല..”
“ഓ.. പിന്നെ വലിയ രാജസേനൻ അല്ലേ.. ഒന്ന് പോടാ..”
“രാജാ രാവിവർമ്മയെയാണോ ഉദ്ദേശിച്ചത്..”
“അഹ്.. അത് തന്നെ…ഒരു തെറ്റ് ആർക്കും പറ്റും.”
“രാജസേനൻ”
“പോടാ പട്ടീ…”
“പോടീ……”
“പോടാ…….”
“പോടി ബോസ്സേ…”
“പോടാ അസിസ്റ്റന്റെ…”
“പോടീ അഹങ്കാരി…”
“പോടാ.. അഹങ്കരാ…”
“ഒന്ന് പോടെ”
“അല്ല.. സമയം കുറേ ആയി ഫുഡ് ഇനി ഓർഡർ ചെയ്താലോ ഉച്ചയ്ക്ക് കഴിക്കാൻ..”
“ആഹ് ചെയ്തോ…”
ആഹാരം പുറത്തുനിന്നു വരുത്തി കഴിച്ച ശേഷം രാവിലത്തേത് എന്ന പോലെ തന്നെ വീണ്ടും ഞങ്ങൾ ഒരുപാടൊരുപാട് സംസാരിച്ചു.
തമ്മിൽ തമ്മിൽ കൂടുതൽ അടത്തറിഞ്ഞു.
ഒരുപാട് ദുഖങ്ങളുമായി ഒറ്റയ്ക്കിരുന്ന ഒരാൾക്ക് നല്ലൊരു കൂട്ടായി മാറി.
ഒരുപാട് സ്‌നേഹിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല, അപ്പുറത്തിരിക്കുന്ന ആൾക്ക് തോന്നണം താൻ സ്നേഹിക്കപ്പെടുന്നുണ്ടെന്ന്.
“വൗ കിടിലം കോഫീ..”
വൈകുന്നേരം ഞാനിട്ടുകൊടുത്ത കോഫീ കുടിച്ചുകൊണ്ട് മാളു പറഞ്ഞു.
“പിന്നല്ല…”
“ഫുഡ് ഒക്കെ വെക്കാൻ അറിയാമോ..?”
“ഒരുവിധം…. ഇടക്ക് അമ്മയെ സഹായിക്കാൻ കേറും, അങ്ങനെ പഠിച്ചതാ.”
“അപ്പോൾ അമ്മ മോനാണോ..?”
“ഏയ്.. രണ്ടാളും ഒരുപോലെയാ..”
“എന്നാലും. ഒരു പൊടിക്ക് ആരോടാ ഇഷ്ടം..?”
“അത്….. അമ്മ തന്നെയാ..”
“അപ്പോൾ അമ്മ പറയുന്നതാവും അവസാനവാക്ക്.”
“ഏയ്.. അങ്ങനൊന്നുമില്ല. എനിക്ക് എന്റേതായ വ്യൂ പോയ്ന്റ്സ് ഉണ്ട്. പിന്നെ എല്ലാവരുടെയും അഭിപ്രായവും നോക്കിയശേഷം മാത്രമേ എന്റേതായ ഡിസിഷനെടുക്കു.”
“ഗുഡ്. അതാ നല്ലത്. അല്ല ബോർ അടിക്കുന്നോ നിനക്ക്..?”
“ചെറുതായി.”
“ഹോളിഡേ കിട്ടുമ്പോൾ എന്ത് ചെയ്യും.?”
“എന്ത് ചെയ്യാൻ, ആകെ ഒരുദിവസമല്ലേ കിട്ടുന്നത്. ഉച്ചവരെ ഉറങ്ങും. വൈകിട്ട് സച്ചുവിന്റെ കൂടെ ഒന്ന് പുറത്തൊക്കെ പോയി വരും.”
“ഡ്രിങ്ക്സ്..?”
“ഇടക്ക്.”
“ഹോട് ഓർ ബിയർ..?”
“ഹോട്ടും കഴിക്കും. പക്ഷെ, കപ്പാസിറ്റി കുറവാ. സച്ചു നല്ല അടി അടിക്കും.”
“ആഹാ.”
“അല്ല…മാളുസ് എങ്ങനെയാ..?”
“ഞാനും ഉച്ചവരെ കിടക്കും. പിന്നെ എന്തെങ്കിലും സ്പെഷ്യൽ ഫുഡ് ഉണ്ടാക്കി കഴിക്കും.
ചിലപ്പോൾ ഒന്ന് പുറത്ത് പോകും”.
“മ്മ്.”
“ശിവാ.”
“മ്മ്.”
“ബിയർ അടിച്ചാലോ..?”
“ങേ..”
“എന്താ..പെണ്ണുങ്ങൾ കുടിച്ചാൽ പറ്റില്ലേ.?”
“അതിന് ഞാനൊന്നും പറഞ്ഞില്ലാലോ.!!”
“അല്ല നിന്റെ എക്സ്പ്രഷൻ കണ്ടിട്ട്..!!”
“ഏയ്.. കുടിക്കാം…”
“ഇവിടെ വേണ്ട.”
“പിന്നെ..?'”
“എനിക്കറിയാവുന്ന ഒരു സ്ഥലമുണ്ട്. ‘ കിടിലം സ്ഥലം. ഞാനും ഫ്രണ്ട്സും ഇടക്ക് പോകുന്ന സ്ഥലമാണ്. അവിടാരും കാണാൻ ചാൻസ് ഇല്ല.”
“ഓക്കേ.. എന്നാൽ റെഡിയാവു. പോകാം..”
“ഓക്കേ.. ഡൺ”
രാത്രി 7 മണിയോടെ ഇരുവരും റെഡിയായിറങ്ങി.
അടുത്തുള്ള beer സ്റ്റോറിൽ നിന്ന് 10 ബിയറും വാങ്ങി ഞങ്ങൾ യാത്ര തുടങ്ങി.
പോകുന്ന വഴി കുറച്ച് ഫ്രൈഡ് ചിക്കനും കൂടി വാങ്ങി.
മാളുവാണ് കാർ ഓടിച്ചത്.
കാർ ഓടിക്കുമ്പോഴും പെണ്ണിന്റെ അലപ്പിനു ഒരു കുറവുമില്ല.
കാർ ബാംഗ്ലൂരിലെ തിരക്കുകളിലൂടെ മുന്നോട്ട് തന്നെ പൊക്കൊണ്ടിരുന്നു.
ഏകദേശം മുക്കാൽമണിക്കൂർ യാത്രയ്ക്ക് ശേഷം വഴിവക്കിലെ കൂറ്റൻ കെട്ടിടങ്ങളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.
മെല്ലെ മെല്ലെ കെട്ടിടങ്ങളുടെ സ്ഥാനത്തേക്ക് മരങ്ങൾ വന്നു തുടങ്ങി.
“ങേ.. ഇതെന്താ മലകയറ്റമോ….?”
ഹെയർപ്പിൻ കയറുന്നത് കണ്ട് ഞാൻ ചോദിച്ചു.
“അതെ..”
“ഇതേതാ സ്ഥലം..?”
“നമ്മുടെ ചാമുണ്ഡി ഹിൽസ് ഇല്ലേ, ഏകദേശം അതിന്റെ ഒപോസിറ്റ് ആയി വരും.”
“ഇവിടെ പക്ഷെ തിരക്കൊന്നുമില്ലല്ലോ. വണ്ടികളൊന്നും കാണുന്നില്ല.”
“ഇല്ലാ..”
“ബട്ട് വൈ..?”
“എടാ.. ഇത് റിസേർവ് ഏരിയ ആണ്. പുലിയൊക്കെ ഇറങ്ങുന്ന സ്ഥലം. ഇവിടെ ആരുമധികം വരില്ല'”
“പുലിയാ.?”
“എന്തടാ.. പേടിയായോ ..?”
“പിന്നെ പേടിക്കാതെ…”
“നമുക്ക് നോക്കാം.. ഇവിടെയും ആൾക്കാരൊക്കെ വരും. പിന്നെ കുറവാണെന്നെ ഉള്ളു.”
“വേണ്ടാ.. വാ തിരിച്ചു പോകാം”.
“അയ്യേ.. എന്തൊരു പേടിയാ ഇത്…”
“എനിക്ക് പേടി തന്നെയാ.. മാളു.. വാ..”
“എടാ..ഞാനിവിടെ ഫ്രണ്ട്സിന്റെ കൂടെ ഇടക്ക് വരുന്നത് തന്നെയാ. ഞങ്ങളിതുവരെ ഒരു പട്ടിയെപ്പോലും കണ്ടിട്ടില്ല.”
“മാളു.. എന്നാലും..”
“മിണ്ടാതെയിരിക്കടാ…”
10 മിനിറ്റെടുത്തു ടോപ്പിൽ എത്താൻ. നല്ല ഇരുട്ടുണ്ട്, എന്നാൽ നിലാവ് ഉള്ളതിനാൽ അല്പ്പം കാണാൻ കഴിയുന്നുണ്ട്. ചുറ്റും നല്ല കൂറ്റൻ മരങ്ങൾ. മലമുകൾ നല്ല പരന്ന രീതിയിലായിരുന്നു, കുത്തനെയല്ല. അതിനാൽതന്നെ കാർ പാർക്ക് ചെയ്യാൻ എളുപ്പുണ്ട്.
സത്യത്തിൽ ഈ സിനിമയിലൊക്കെ കാണുന്ന പോലെ കൂട്ടുകാരുമൊത്ത് ക്യാമ്പ്ഫയർ ഒക്കെ സെറ്റാക്കി വൈബ് അടിക്കാൻ പറ്റുന്ന സ്ഥലം.
സ്ഥലം കിടുക്കി, എങ്കിലും മാളു പുലിയുണ്ട് പറിയുണ്ട് എന്നൊക്കെ പറഞ്ഞത് കൊണ്ട് ഒരു പേടി.
“ടാ നീ വന്നേ…”
മാളു എന്റെ കയ്യും പിടിച്ചു ആ മരങ്ങൾക്കിടയിലൂടെ മലയുടെ അറ്റത്തേക്ക് നടന്നു.
മൊബൈൽ വെളിച്ചമായിരുന്നു ഏക ആശ്വാസം.
മാളു :ദാ നോക്ക്
ആ കാഴ്ചകണ്ടു എന്റെ കണ്ണുകൾ സ്വർണ്ണ നിറത്തിൽ തിളങ്ങി.
അവിടെനിന്നു നോക്കിയാൽ ബാംഗ്ലൂർ നഗരത്തിന്റെ ഒരു പോർഷൻ കാണാം.
രാത്രിയിൽ ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്.
കല്യാണ വീട് ഇലുമിനേഷൻ ലൈറ്റ് കൊണ്ട് അലങ്കരിച്ച പോലെ ഒരു നാട് മുഴുവൻ അലങ്കരിച്ച പ്രതീതി.
ഹിൽ ടോപ്
ഞാൻ : “വൗ…”
മാളു : എങ്ങനുണ്ട്.?
ഞാൻ : “കിടിലം. താങ്ക്യൂ ഫോർ ദിസ് വ്യൂ”
മാളു : “വാ..കാറിനടുത്തേക്ക് പോകാം..”
അവിടെയെത്തിയപാടെ മാളു അവിടെക്കിടന്ന കുറച്ച് ചുള്ളികമ്പുകളും കരിയിലയും എല്ലാം കൂടി ഒരുമിച്ചുക്കൂട്ടി.
“നീയെന്താ മാളു ചെയ്യുന്നത്..?”
“തീ സെറ്റ് ആകുവാ..”
“എന്തിന്?”
“വെളിച്ചം വേണ്ടേ..”
മാളു അതുപറഞ്ഞു കാറിൽ നിന്നും ഒരു കുപ്പിയുമായി വന്നു. മണ്ണെണ്ണ ആയിരുന്നു.
“ഓഹോ.. അപ്പോൾ നീയെല്ലാം പ്ലാൻ ചെയ്താണോ വന്നത് “
ഞാൻ ചോദിച്ചു.
“ഞാൻ പറഞ്ഞില്ലേ.. ഫ്രണ്ട്‌സ് വരുമ്പോൾ നമ്മളിങ്ങനെ കൂടും.”
കയ്യിലിരുന്ന ലൈറ്റർ കത്തിച്ചുകൊണ്ട് മാളു പറഞ്ഞു.
അങ്ങനെ അത്യാവശ്യം ലൂക്കുള്ള ഒരു ക്യാമ്പ്ഫയറും സെറ്റാക്കി. [തുടരും ]