എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – ‘അങ്ങനെ പിണങ്ങിയാൽ പറ്റില്ലല്ലോ,’
അവൾ എഴുന്നേറ്റു മെല്ലെ അടിവച്ചടിവച്ച് അവനു സമീപമെത്തി.
ഒരു പ്രത്യേകതാളത്തിലുള്ള ആ നടപ്പിനുപോലും ഒരു വശ്യഭംഗിയുണ്ടായിരുന്നു.
അവൾ അവൻ്റെ മുഖത്തിനു നേർക്കു കൈനീട്ടി. ദീപ്തമായ അവളുടെ മുഖത്ത് ഒരു പുഞ്ചിരി പൂത്തു നിന്നു.
‘വാ’
അവൾ വിളിച്ചു.
അപ്പു മുഖം വെട്ടിച്ചു നിന്നു.
‘ശ്ശൊ വാന്നേ….’
അവൾ വശ്യമധുരമായി വീണ്ടും വിളിച്ചു.
അവനിത്തവണയും മുഖം വെട്ടിച്ചിരിക്കുന്നത് തുടർന്നു.
അവൾ അവൻ്റെ സമീപമെത്തി. അവൻ്റെ മടിയിൽ ഇരുന്നു.
അവൻ പിടിച്ചുമാറ്റാനൊന്നും പോയില്ല. അവൾ അവൻ്റെ കഴുത്തിലൂടെ കൈയിട്ട് അവൻ്റെ മുഖത്തേക്കു തൻ്റെ ചുണ്ടുകൾ അടുപ്പിച്ചു.
അപ്പുവിൻ്റെ മുഖത്തു ചുംബനങ്ങൾ പെരുമഴ പോലെ വീണു.
ഓരോ ചുംബനത്തിലും അപ്പുവിൻ്റെ മുഖത്തു വൈദ്യുതി തരംഗങ്ങൾ പാഞ്ഞു നടന്നു
.’മതി നിർത്തിക്കോ, നാളെ തുലാഭാരമുള്ളതാ ഞാൻ വ്രതത്തിലാ’
അവൻ പറഞ്ഞു.
‘അയ്യടാ അച്ഛൻ്റെ കൈയീന്നു കള്ളുവാങ്ങിക്കുടിക്കുമ്പോൾ
ഈ വ്രതം എവിടെ പോയാരുന്നു.’?
അവൻ്റെ മുഖത്തു വിരൽകൊണ്ടു കുത്തിക്കൊണ്ട് അഞ്ജലി പറഞ്ഞു.
‘അതു പിന്നെ അങ്കിൾ തരുമ്പോൾ എങ്ങനെ വേണ്ടെന്നു പറയും’
അപ്പു തിരിച്ചു ചോദിച്ചു.
‘എങ്കിൽ പിന്നെ അങ്കിളിൻ്റെ മകൾ ഉമ്മ തരുമ്പോളും വേണ്ടെന്നു പറയണ്ടാ, കേട്ടല്ലോ..’
One Response