എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
സ്റ്റെപ്പ് സിറ്റർ – പ്രവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങൾ അവർ നാട്ടിലേക്ക് പോകുന്ന സമയമാണ്. ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം ഒരു മാസത്തേയോ 45 ദിവസത്തേയോ ലീവിന് നാട്ടിലേക്ക് യാത്രപുറപ്പെടുമ്പോൾ അവരുടെ മനസ്സ് ഫ്ലൈറ്റിനേക്കാൾ വേഗത്തിൽ പറക്കുകയായിരിക്കും.
അങ്ങനെ, രണ്ടു വർഷങ്ങൾക്ക് ശേഷം എന്റെ അടുത്ത അവധിക്കാലം വീണ്ടും വന്നു. എന്റെ മനസ്സും ശരീരവും ഒരുപോലെ സന്തോഷിച്ച സമയം !!.
ജോലിത്തിരക്കിൽനിന്നും മുക്തി നേടി ഞാൻ വീണ്ടും എന്റെ നാട്ടിലേക്ക്.. വയലും പുൽമേടുകളും മലനിരകളുമുള്ള എന്റെ ആ കൊച്ചു ഗ്രാമത്തിലേക്ക്..
ഞാൻ ഫ്രെഡ്ഡി.. വർഷങ്ങളായി ദുബായിലാണ്. അവിടെ പപ്പയുടെ സ്വന്തം കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ. അതിലും ഒരു കോമഡിയുണ്ട്. പപ്പയാണ് MD. പിന്നെയുള്ളത് അസിസ്റ്റന്റ് മാനേജരാണ്. ചെയ്യേണ്ടത് മാനേജരുടെ പൂർണ്ണ ചുമതലയും. അതായത് നേരിട്ട് മേനേജർ പദവി തന്നാൽ ശരിയാവില്ലെന്നാണ് പപ്പയുടെ ഒരിത്.. ഒരു തരത്തിൽ പറഞ്ഞാൽ അനാവശ്യ പിടിവാശി.
പിന്നെ, ഇനിയിപ്പോൾ വെറുമൊരു ഗുമസ്തനായിട്ടാണെങ്കിലും ആ കമ്പനിയുടെ അനന്തരാവകാശിയായ എനിക്കെന്തിനാ ടെൻഷൻ.. അല്ലേ?
വിൻസന്റ് ഗോമസ് ..അതാണ് എന്റെ പപ്പ. മാഗി എന്റെ മമ്മി.. മമ്മി ഇപ്പോഴില്ല.. എനിക്ക് നാലുവയസ്സുള്ളപ്പോൾ പപ്പയേയും എന്നേയും തനിച്ചാക്കിപ്പോയി.