മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
മമ്മി – എന്റെ പെണ്ണ് സുന്ദരിയായി കാണ്ടാനല്ലെ ഞാൻ ആഗ്രഹിക്കുന്നത്..
ഇച്ചായൻ മനസ്സിൽ വിചാരിക്കുന്ന പോലെ ഞാൻ ആവും തീർച്ച. ഇനി ബാക്കി പ്ലാൻ പറ..
ജെസ്സിക്ക് ആവിശ്യമായ മേക്കപ്പ് സെറ്റ് വാങ്ങുന്നു, പിന്നെ കുറച്ചു ഡ്രസ്സ്, പിന്നെ ഉച്ചക്ക് ഒരു സിനിമ, പിന്നെ ഒരു കാൻഡിൽ ലൈറ്റ് ഡിന്നറും
സൂപ്പർ
ജെസ്സി അതും പറഞ്ഞ് ഗ്രിഗറിയുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.
അവർ യാത്ര തുടർന്നു. ഗ്രിഗറി വണ്ടിയിൽ ഒരു ലൗവ് സോങ്ങ് വെച്ചു. ജെസ്സി ഗ്രിഗറിയുടെ ഷോൾഡറിൽ തല വെച്ച് ആ പാട്ട് ആസ്വദിച്ചു.
അവരുടെ യാത്ര ആ പച്ചപ്പ് നിറഞ്ഞ സ്ഥലത്ത് നിന്നും സിറ്റിയിലേക്ക് എത്തി.
അവർ ജിമ്മിന്റെ കടയിൽ കയറി. സെയിൽസ്മാൻ അവരെ ഓരോന്നായി കാണിക്കാൻ തുടങ്ങി.
സാർ നമുക്ക് ഇവിടെ ഒരു കോമ്പോ ഓഫർ ഉണ്ട്
എന്താണ്
അത് സാർ.. വെയ്റ്റ് ട്രെയിനിങ് കോപ്കിറ്റ് ആണത്. അതിന്റെ പ്രതേകത എന്താന്നു വെച്ചാൽ നമുക്ക് വെയ്റ്റ് മാത്രമല്ല പിന്നെ പുൾഅപ്പും അടിക്കാം..
ഓക്കെ..
ഇത് സാറിനും സാറിന്റെ വൈഫിനും ഉപയോഗിക്കാം.
അത് കേട്ടപ്പോൾ രണ്ട് ആൾക്കും സന്തോഷമായി. ജെസ്സി ഈ സമയം അവളുടെ കൈകൾ ഗ്രിഗറിയുടെ കൈകളിൽ ചേർത്തുപിടിച്ചു.
സാർ ഇത് മൂന്നും എറൗണ്ട് 3 ലക്ഷം വരും.. ഇതെല്ലാം ലേറ്റസ്റ്റ് എക്യുപ്മെന്റസ് ആണ്. അതാ ഇത്രയും വില.