നിന്നെ എനിക്ക് വേണം
എനിക്ക് വേണം – “നമുക്ക് നോക്കാം, അവളായിട്ട് എന്തെങ്കിലും പറയുമോന്നു, ചിലപ്പോ അവളുടെ മനസ്സിൽ ആരെങ്കിലും ഇനി ഉണ്ടാകുമോ….?” രേവതി ഉത്കണ്ഠ പ്രകടിപ്പിച്ചു.
“ഹേ, ഒരു പെൺകുട്ടി ഒരുങ്ങുന്നത് വെച്ചിട്ട് അങ്ങനെയൊക്കെ പറയാമോ …. അതൊക്കെ അവളുടെ ഇഷ്ടമല്ലേ, അവൾക്കങ്ങനെ തോന്നിക്കാണും… .എന്നാലും മനസ്സിൽ ആരേലും ഉണ്ടെങ്കിൽ അതാരായാലും, നടത്താം അല്ലെ ….”
ഒറ്റയ്ക്ക് ഉറങ്ങാനായി രമ കിടക്കുമ്പോഴും, തന്നിലൊരു കാമുകിയുണ്ടെന്ന് വിശ്വസിക്കാനവൾക്ക് കഴിയുമായിരുന്നില്ല, പക്ഷെ അതിനവൾ മുതിരുമ്പൊ പ്രണയം അവളിലുണ്ടാക്കുന്ന മാറ്റങ്ങൾ മനസിലേക്ക് എന്നോ നഷ്ടപെട്ട പുതുമ നിറയ്ക്കുന്നതവൾ അറിയുന്നുണ്ടായിരുന്നു.
രമേഷ്…..അവന്റെ നീല കണ്ണുകൾ! നിഷ്കളങ്കമായ ചിരി, പൊടി മീശ വിതറിയ ചെഞ്ചുണ്ടുകൾ… വീണ്ടും വീണ്ടും, രമേഷിനെ ഇരുകൈകൊണ്ടും പുണരുന്നത് രാവുറങ്ങാതെ, ഈറൻ നനവാർന്ന സ്വപ്നം പോലെ, കണ്ണിലേക്ക് എത്തുമ്പോ എന്നോ മറന്ന നാണം അവളിലേക്ക് വീണ്ടും തിരിച്ചെന്നുണ്ടായിരുന്നു.
മനസിനെ പാകപ്പെടുത്തിയെടുക്കുമ്പോഴും രമേഷിന് ഇനിയുമൊരു വേദന പ്രണയം മൂലം നേരിടേണ്ടി വരുന്നത്, തനിക്ക് സഹിക്കാനാവില്ലെന്നും, അതിനു മുൻപ് അതവനെ പറഞ്ഞു മനസിലാക്കാൻ തനിക്ക് കഴിയണമെന്നും മാത്രമോർത്തുകൊണ്ട് രമ കണ്ണുകൾ അടച്ചു ഉറങ്ങാനായി കിടന്നു.