നിന്നെ എനിക്ക് വേണം
എനിക്ക് വേണം – അദ്ദേഹം ടൗണിൽ എത്താറായെന്നും അരമണിക്കൂറിൽ ഹോസ്പിറ്റലിലേക്ക് വരുമെന്നും രമയോട് പറഞ്ഞശേഷം ഫോൺ വെച്ചു.
“അമ്മയുണർന്നോ..കിടന്നോമ്മേ..”
“ രമേഷ്?…”
“സർജറി കഴിഞ്ഞമ്മേ… കുഴപ്പമൊന്നുമില്ല. ഇപ്പൊ കാണാം.”
രമ രേവതിയുടെ അടുത്തേക്കിരുന്നുകൊണ്ട് അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
“ബൈക്ക് വാങ്ങാതിരുന്നാ മതിയായിരുന്നു..”
രുയുടെ കൈകോർത്തുകൊണ്ട് രേവതി വിങ്ങുമ്പോ അമ്മയെ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ട് കുറ്റബോധത്തിൽ രമയും നീറി.
“അമ്മയ്ക്ക് കുടിക്കാൻ ഞാനെന്തെങ്കിലും കിട്ടുമോന്ന് നോക്കട്ടെ…”
ഫ്ലാസ്ക്കുമെടുത്തുകൊണ്ട് കാന്റീനിലേക്ക് രമ വേഗം നടന്നു.
ദേവൻ എത്തുമ്പോ രമേഷിനെ മുറിയിലേക്ക് മാറ്റിയിരുന്നു. വലതു കൈപ്പത്തിയിൽ ഫ്രാക്ചർ ഉണ്ട്, അതുപോലെ തലയ്ക്കും. ചെറിയ അടികിട്ടിയതുകൊണ്ട് കെട്ടു കെട്ടിയിട്ടുണ്ട്. ദേവനെ കണ്ടതും രമേഷ് ബെഡിൽ നേരെയിരുന്നുകൊണ്ട് ചിരിക്കാനായി ശ്രമിച്ചു.
പക്ഷെ അച്ഛന്റെ മുഖത്തേക്ക് നോക്കുമ്പോ കുറുമ്പ് കാട്ടിയ കൊച്ചുകുട്ടിയുടെ ഭാവമാണ് രമേഷിനെപ്പോഴും. ദേവന്റെ മുഖത്തു ചെറിയൊരു ദേഷ്യവും സങ്കടവും വന്നപ്പോൾ, രമ അച്ഛനെ നോക്കി വേണ്ടാന്നു തലയാട്ടി.
“കഴിച്ചോ നിങ്ങൾ….”
“ഇല്ലച്ഛാ, വിശക്കുന്നുണ്ട് ….”
രമേഷ് പറഞ്ഞു.