കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ
കുട്ടുകാരി – വീട്ടിലെത്തിയ ഉടനേ അവൾ ഫ്രെഷ് ആകാൻ പോയി. ഞാൻ സൗമ്യയെ വിളിച്ചു,
“അതേ, ഞാൻ അപ്പുറത്തെ റൂമിൽ കിടന്നോളാം. എനിക്ക് വർക്കും ചെയ്യാമല്ലോ. നിങ്ങൾ ബെഡ്റൂം എടുത്തോ.. മിണ്ടീം പറഞ്ഞും ഒക്കെ ഇരിക്കാമല്ലോ”
“അതേ, മിണ്ടാനും പറയാനും ഒക്കെ എനിക്ക് ഇങ്ങനെ വലപ്പളും അല്ലേ പറ്റൂ”
“യാ യാ, നിന്നോട് മിണ്ടാനും പറയാനും ഒക്കെ നിന്നാൽ.. യൂ നോ..”
“ഉം”
“രാത്രി ഏകാന്തത വല്ലതും തോന്നിയാൽ എണീറ്റ് വന്നാ മതി”
“ഓ, പിന്നെ”
ഞാൻ പോയി ഗസ്റ്റ് റൂമിൽ കട്ടിലിൽ കയറി കിടന്നു. രാവിലെ എണീറ്റത്കൊണ്ട് ഉറങ്ങിപ്പോയി. കുറേ കഴിഞ്ഞ് എണീറ്റപ്പോൾ മായ ബെഡ് റൂമിൽ ഉറങ്ങുന്നുണ്ടായിരുന്നു. വൈഫ് അടുക്കളയിലും.
“ഓ, എണീറ്റോ, ബ്രേക്ക് ഫാസ്റ്റ് ടേബിളിലുണ്ട്”
“ഞാൻ പല്ലുതേച്ചായിരുന്നോ?”
“ആ, ആർക്കറീയാം, വേണേൽ ഒന്നൂടെ തേയ്ക്ക്”
“ഓ, നാല് ഇഡ്ഡലി തിന്നാൻ ഞാനിനി പല്ല് തേക്കാം”
“ആറെണ്ണം ഉണ്ട്”
“ആണോ, എന്നാൽ തേച്ചേക്കാം”
ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് മറ്റൊന്നും ചെയ്യാനില്ലാതിരുന്നതിനാൽ ഞാൻ ജോലി ചെയ്യാനിരുന്നു. പകലൊന്നും മായയെ കാര്യമായി കണ്ടില്ല. ഇടയ്ക്ക് അതുവഴി പോയപ്പോൾ പുസ്തകവുമായി ഇരുന്ന് പഠിക്കുന്നത് കണ്ടു. വൈകിട്ട് എല്ലാവരും കൂടി അടുത്തുള്ള ഒരു റെസ്റ്ററൻ്റിൽ പോയി ഭക്ഷണം കഴിച്ചു.