ഈ കളിയാക്കുന്നതും, അനുസരിക്കാത്തതും എല്ലാം വെറും തമാശാണെങ്കിൽ തന്റെ കോട്ടകൾ മുഴുവൻ തകരും.
ഇല്ല, അവൾക്ക് തന്നോട് ഇഷ്ടമുണ്ട്, ശ്യാം ഉറപ്പിച്ചു.
പിറ്റേദിവസം: ഈ കഥയിൽ ഇനി പറയുന്ന ചടുലമായ സംഭവങ്ങൾ ഉണ്ടാകും എന്ന് ആരും സത്യത്തിൽ വിശ്വസിക്കില്ല. എന്നാൽ 100% സത്യമാണ്.
അന്ന് മാലിനി പശുവിനെ കെട്ടാനോ മറ്റോ പോയി.
തങ്കമ്മച്ചേച്ചിയും, ശാലിനിയുടെ അച്ഛനും വീട്ടിലില്ല.
ശ്യാം പുറത്തെ തിണ്ണയിൽ ഇരുന്ന് ശാലിനിക്ക് ക്ലാസ് എടുത്തുകൊണ്ടിരുന്നു.
മാലിനി കുളിക്കാനായി പോയി. വീട്ടിൽ നിന്നും കുറെ മാറിയാണ് കുളിമുറി.
പഠനം കഴിഞ്ഞ് ശ്യാമിന് പോകാൻ നേരമായി.
ശ്യാമിന്റെ അമ്മായി ഫോറിനിൽ നിന്നും വന്നപ്പോൾ കൊടുത്ത ഒരു ടീ-ഷർട്ട് ചെറുതായതിനാൽ ശ്യാം അത് ശാലിനിക്ക് കൊടുത്തിരുന്നു. ബ്രൗൺ നിറത്തിൽ ഒന്ന്, അല്ലെങ്കിൽ ചോക്ലേറ്റ് നിറം എന്നും പറയാം. ആ ടീഷർട്ട് ആണ് അന്ന് ശാലിനി ഇട്ടിരുന്നത്.
പോകാൻ വേണ്ടി ശ്യാം തിണ്ണയിലേയ്ക്ക് ഇറങ്ങി. ശാലിനി അപ്പോഴും എന്തോ കളിയാക്കി.
ശ്യാം ഒന്ന് തറപ്പിച്ച് നോക്കി.
ശാലിനി പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു.
ശ്യാം ചുറ്റുപാടും നോക്കി; ആരുമില്ല. അവൻ അതിവേഗം അകത്തേക്ക് കടന്നു.
ശാലിനി അടുത്ത മുറിയിലേയ്ക്ക് തെന്നിമാറി. (പറഞ്ഞതിന് മറുപടിയായി ഒരു അടിയോ നുള്ളോ കിട്ടാതിരിക്കാൻ കളിതമാശായി ഓടുന്നതു പോലെ തന്നെ).