ഒരു ചെറിയ അടുക്കളയും, രണ്ട് ചെറിയ മുറികളും ഉള്ള ഒരു ഇത്തിരിപ്പോന്ന വീടായിരുന്നു അത്. അകത്തെ മുറിയിൽ വെളിച്ചം തീരെ കുറവ്. അവിടെ ഒരു കട്ടിലിൽ രണ്ട്മൂന്ന് ബെഡ് എപ്പോഴും ചുരുട്ടി വച്ചിരിക്കും. ഒരു തടി അലമാരയും; രണ്ട് കസേരയും കൂടി ഇട്ടാൽ പിന്നെ ആ മുറിയിൽ സ്ഥലമേ ഇല്ല.
അവിടാണ് വൈഷ്ണവി വെള്ളം കോരാൻ പോകുമ്പോൾ രണ്ട് പേരും കൂടി കയറുക.
ഒരു ദിവസം ശാലിനിയെ അന്വേഷിച്ച് മാലിനി ഈ വീട്ടിൽ വന്നു. ശാലിനി കട്ടിലിൽ ഇരിക്കുന്നു. അതിന് പിന്നിലായി ശ്യാം ചേർന്ന് ഇരിക്കുന്നു. അവർക്ക് എതിർവശത്ത് അഭിമുഖമായി മാലിനി ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചു.
“അമ്മ അന്വേഷിക്കുന്നു”, എന്ന് പറയാനാണ് മാലിനി വന്നത്.
ശ്യാം മാലിനിയെ അർത്ഥം വച്ച് നോക്കുന്നുണ്ട്.
“എടീ, നീ വരുന്നുണ്ടോ?” എന്ന് ഇടയ്ക്കിടയ്ക്ക് മാലിനി ചോദിക്കും.
ശാലിനി പറയും, “കുറച്ചു കൂടി കഴിയട്ടെ..”
മാലിനിക്ക് ഈ കാലഘട്ടമായപ്പോഴേക്കും ഏതാണ്ട് അറ്റവും മുറിയും എല്ലാം മനസിലായി.
രണ്ടുപേരും സന്ധ്യക്ക് കൂടിക്കാണുന്നത് ചുമ്മാ വർത്തമാനവും പറഞ്ഞ് പോകാനല്ല എന്ന് മാലിനിക്ക് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ലല്ലോ? മാലിനിയും ഒത്ത ഒരു യുവതി തന്നെയല്ലേ, കാര്യങ്ങൾ പിടികിട്ടും.
അതിനിടയിൽ ശ്യാം ശാലിനിയുടെ പിന്നിൽ മുതുകത്ത് മുഖം കൊണ്ടുവന്നു. ശാലിനിയും മാലിനിയും ഭയങ്കര സംസാരമാണ്. മറ്റെന്തോ വിഷയങ്ങളൊക്കെയാണ് സംസാരം. ശ്യാമിനെ മാലിനി ശ്രദ്ധിക്കുന്നുമുണ്ട്.