ഈ കാര്യങ്ങളൊക്കെ പിന്നീടാണ് ശ്യാം മനസിലാക്കിയത്. അന്ന് ഇളം മഞ്ഞയും റോസും നിറമുള്ള ഒരു ചുരിദാറാണ് ശാലിനി ധരിച്ചിരുന്നത്. മുട്ടും കഴിഞ്ഞ് അത് ഇറങ്ങിക്കിടക്കും. അന്നത്തെ ഫാഷൻ ആയിരുന്നു അത്. (ഈ അടുത്തകാലത്ത് അത് വീണ്ടും കാണാൻ തുടങ്ങി).
ശ്യാം കട്ടിലിൽ ഇരിക്കുന്നു. ശാലിനി അടുത്തു നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ചഞ്ചാടുന്നു. ശ്യാമിന് പിടി കൊടുക്കാൻ സമ്മതിക്കാതെ തമാശ കാണിക്കുന്നു. (നാണമായിരിക്കാം കാരണം). ശ്യാം കൈയ്യിൽ കടന്നുപിടിച്ച് അടുത്തേക്ക് അടുപ്പിച്ചു. കഴുത്തിൽ പിടിച്ച് ശാലിനിയെ കുനിച്ചു. അവൾ പതിയെ കുനിഞ്ഞ് ചുംബിച്ചു.
“എനിക്ക് എല്ലാം കാണെണം.”
“ആരെങ്കിലും വരും.”
“ആരും വരില്ല.”
അവൾ ഒന്ന് വട്ടം ചുറ്റി. മുറിക്കകത്തുനിന്നും അടുത്ത മുറിയിലേയ്ക്ക് കയറി. പഴയ തറവാട് ആയതിനാൽ നാലഞ്ച് മുറികൾ അടച്ചു കിടക്കുകയാണ്. അതിനപ്പുറം ഉള്ള മുറികളിൽ ആണ് വല്യമ്മയും വല്യച്ചനും. അവരാരും ഓടിച്ചാടി ഇങ്ങേയറ്റത്ത് വരില്ല. അവൾ പിന്നെയും മുറിയിലൂടെ വലിയ അധികാരഭാവത്തിൽ നടന്നു. അവനെ നോക്കി ചിരിച്ചു. പിടി കൊടുക്കാതെ മാറിമാറി നടന്നു. അവൻ എല്ലാം നോക്കി ഇനിയെന്ത് എന്ന ഭാവത്തിൽ കട്ടിലിൽ തന്നെ ഇരുന്നു.
അവൾ അവന്റെ അടുത്തുവന്ന് മടിലിലേയ്ക്ക് കയറി ഇരുന്നു. അവൻ ആ കൈകളിലും മുഖത്തും സ്പർശിച്ചു. സ്വസ്ഥമായി ഒരു പെണ്ണിനെ തൊടുന്നത് അന്നാണ്.