വേലക്കാരിയായാലും മതിയേ
എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അമ്പരപ്പും ദേഷ്യവും ജാള്യതയും കൂടിക്കലര്‍ന്ന അവരുടെ ഭാവം തെല്ലു മാറി. പൊട്ടിത്തെറിക്കാൻ ഒരുങ്ങിയിരുന്ന മുഖം അല്പമൊന്ന് അയഞ്ഞു.
‘ മ്ം..’ പേപ്പറിൽ വീണ്ടുമൊന്ന് നോക്കിട്ട് അവരൊന്ന് മുരടനക്കി.
ഇതിനെപ്പറ്റി ക്ലാസ് കഴിഞ്ഞിട്ട് നമുക്ക് ഡിസ്കസ് ചെയ്യാം”
റീനാ മിസ്സ് പേപ്പർ മടക്കി അവരുടെ ടേബിളിൽ വച്ചു. പിന്നെ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ചോദിച്ചു.
അപ്പൊ… എവിടംവരെയായിരുന്നു നമ്മള് പറഞ്ഞോണ്ടിരുന്നെ…?”
അവർ പിന്നെയും ക്ലാസ് തുടർന്നു.
പിന്നീടൊന്നും വലുതായി സംഭവിച്ചില്ല.
പക്ഷേ, മിസ്സുമായി കണ്ണുകൾ ഇടയാതിരിക്കാൻ ഞാൻ തലയും കുനിച്ചിരുന്നു. ശരിക്കും… ശരിക്കും നാണംകെട്ടു പോയിരുന്നു.
അപ്പോഴേക്കും ബെല്ലടിച്ചു.
ഓക്കെ സ്റ്റുഡന്‍സ്… ഇന്നിത്രേയുള്ളു. മറ്റെന്നാൾ നിങ്ങടെ ഇന്റേണൽ എക്സാമിന്റെ പേപ്പർ നോക്കിത്തരും. നാളെ, ഒരു ദിവസം മുഴുവനുമുണ്ട്. ഇപ്പൊ പഠിച്ചതൊക്കെ വീട്ടിൽപോയി നോക്കണം. തിങ്കളാഴ്ച വരുമ്പൊ ഞാൻ ചോദിക്കും… ആ… കൂടാതെ അടുത്ത മാസം നമ്മുടെ ഡിപ്പാര്‍ട്ട്മെന്റിൽ നിന്ന് പോവുന്ന ടൂറിന് ആരൊക്കെ വരുമെന്നും പേര് തരണം.” അവർ പറഞ്ഞവസാനിപ്പിച്ചു. [ തുടരും]