വേലക്കാരിയായാലും മതിയേ
“ നിനക്ക് ഒരു കുറവുമില്ലെടി മോളേ… മെച്ചമേയുള്ളൂ. ഏതൊരാളും ആഗ്രഹിക്കും നിന്നെ… ഞാൻ പറഞ്ഞിട്ടുള്ളതല്ലേ അത്…”
“ സത്യം…?” അമ്മയ്ക്ക് വിശ്വാസം വരാത്ത പോലെ ചോദിച്ചു.
“ സത്യം” ആന്റി അമ്മയുടെ മൂർദ്ധാവിൽ ചുംബിച്ചു. സ്നേഹത്തോടെ തഴുകി.
“ സംശയമുണ്ടോ?” അത് ചോദിക്കുമ്പോൾ ആന്റിയുടെ കണ്ണുകളിൽ എന്തിന്റെയോ ഒരു മിന്നലാട്ടം.
“ നളിനി… ചതിക്കപ്പെടുന്നതിന്റെ വേദന എനിക്കും അറിയാം. ഒപ്പം ഇതുമറിയാം, എത്രയോ ആളുകളുമായി നമുക്കും അവരെ ചതിക്കാനാവുമെങ്കിലും…
ആരുമറിയാതെ അതിനുള്ള എല്ലാ സാഹചര്യവും ഒത്തുകിട്ടിയാലും പ്രതികാരത്തിന് നമ്മളില്‍ പലർക്കും മറ്റൊരാണിനെ തേടിപ്പോവാനാവില്ലെന്ന്… അങ്ങനെ ചെയ്താലും നമ്മുടെ മനസ്സിന് സന്തോഷം കിട്ടില്ല. കുറ്റബോധമായിരിക്കും.”
“ അവർക്കില്ലാത്ത കുറ്റബോധമോ?” അമ്മ നിസംഗതയോടെ ചോദിച്ചു.
“ ചില പെണ്ണുങ്ങടെ ശാപമാടീ അത്.. അതാ ആണുങ്ങടെ ധൈര്യവും.”
“ പിന്നെ ഞാനെന്ത് വേണമെന്നാ പറയുന്നത്? ശശിയേട്ടന് വിലയില്ലാത്ത സൗന്ദര്യം വച്ചുനീട്ടി സ്വന്തം വില കളയണോ ഞാൻ
“ എന്ന് ഞാന്‍ പറഞ്ഞോ? അതേ നാണയത്തില്‍ മറുപടി കൊടുക്കണം.. എന്നാല്‍ നമുക്ക് കുറ്റബോധം തോന്നുകയുമരുത്.”
(തുടരും )
One Response
Continue pls