വേലക്കാരിയായാലും മതിയേ
“ നീ പോ മോനെ… കുഞ്ഞ് ഇതൊന്നും കാണണ്ട… പോയി കിടന്ന് ഉറങ്ങാൻ നോക്ക്…”
ജാന്വേച്ചി പറഞ്ഞു.
സംസാരത്തിൽ ഒരു ഗൗരവം.
“ ചേച്ചി എന്തായീ പറേന്നേ? ഇത്.. ഇതെന്റെ അമ്മയല്ലേ… ഞാനല്ലേ തെരക്കണ്ടേ എന്താ പറ്റിയേന്ന്…”
ഞാൻ വികാരവിക്ഷോഭത്തോടെ വാദിച്ചു.
അമ്മ എന്നെ നോക്കി കരഞ്ഞതല്ലാതെ ഒന്നും മിണ്ടിയില്ല.
“ നീ ഇവിടെ നിന്ന് ഓരോന്ന് കുത്തിക്കുത്തി ചോദിക്കുന്നത് ഞാൻ ചോദിക്കുന്ന പോലല്ല വിനു… നിന്നോട് പറയാൻ ബുദ്ധിമുട്ടും കാണും… നീ ചെല്ല്… ജാന്വേച്ചിയാ പറയുന്നെ…
ഉംംം.” ചേച്ചി അമ്മയെ ഒരു കൊച്ചുകുഞ്ഞിനെ പോലെ നെഞ്ചോടു ചേര്‍ത്തണച്ച് പിടിച്ചു.
അകത്തു നടന്ന അടിയുടെ അറ്റവും മൂലയും കേട്ടതുവച്ച് അവർ പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നി.
അച്ഛന്റെ അവിഹിതത്തെപ്പറ്റി.. അതും എന്റെ പ്രായമുള്ള ഒരു പെണ്ണിന് വയറ്റിലുണ്ടാക്കിയതിനെപ്പറ്റി എങ്ങനെ ഒരമ്മ മോനോട് പറയും?!
മനസ്സും ശരീരവും വെന്തുരുകുന്ന അമ്മയെ സാമീപ്യം കൊണ്ട് കൂടുതല്‍ വേദനിപ്പിക്കാന്‍ എനിക്കും തോന്നിയില്ല. പിന്നെ അവിടെ നിന്നതുമില്ല. തിരികെ നടക്കുമ്പോഴും അമ്മയുടെ ഏങ്ങലടി കാതില്‍ വന്നടിച്ചുകൊണ്ടിരുന്നു.
അന്നുരാത്രി ജാന്വേച്ചിയുടെ കതകിന് മുട്ടിയിട്ടും അവർ തുറന്നില്ല. (തുടരും )
One Response
Continue pls