വേലക്കാരിയായാലും മതിയേ
പെട്ടെന്ന് ഒരു അടിയുടെ ശബ്ദം. ഒപ്പം അമ്മ മുഖമടച്ച് വീണ് കട്ടിൽ ഉലയുന്ന ഒച്ചയും.
“ മതി… അധികം സംസാരിക്കണ്ട നീ…”
അച്ഛൻ ദേഷ്യം അടക്കിപ്പിടിച്ച് പറഞ്ഞു. പിന്നെ സാക്ഷയെടുത്ത്
പുറത്തേക്കിറങ്ങി. എന്നെയും എന്റെ പിന്നില്‍ നിന്ന ജാന്വേച്ചിയേയും കണ്ടൊന്ന് പകച്ചു. പിന്നെ പതിമടങ്ങ് ദേഷ്യത്തോടെ ടോർച്ചെടുത്ത് ഇരുട്ടില്‍ പുറത്തേക്ക് പോയി. ഇടയ്ക്ക് അമ്മയെ നല്ല തെറിയും വിളിച്ചു.
“ പട്ടിക്കഴുവേറിമോള്..”
അച്ഛൻ പോയിക്കഴിഞ്ഞുടൻ ജാന്വേച്ചി അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. അവർ കട്ടിലിൽ കമഴ്ത്തുകിടന്ന് ഏങ്ങലടിക്കുകയായിരുന്നു.
ചേച്ചി അമ്മയെ പിടിച്ചെഴുന്നേല്പിച്ച് കട്ടിലിരുത്തി. ആ കവിൾ തിണർത്ത് കിടക്കുന്നു. കടവായിൽനിന്ന് ചോരയൊഴുകുന്നു.
“ നളിനീ… എന്താ പറ്റിയേ… എന്തുണ്ടായി?”
ചേച്ചി വേവലാതിയോടെ ചോദിച്ചു. ഉത്തരമായി ഏങ്ങലടി മാത്രം. ജാന്വേച്ചി അമ്മയെ മാറോടണച്ചു.
“ കരയാതെ മോളേ… എന്താ പറ്റിയേന്ന് പറ…”
“ ഇനീം ഞാന്‍ എത്ര താഴണോന്ന് പറ ചേച്ചി…. സഹിക്കാവുന്നേന്റെ പരമാവധി സഹിച്ചില്ലേ… ചേച്ചിക്കും അറിയാലോ ഒക്കെ….”
അമ്മ അവരുടെ നെഞ്ചിൽകിടന്ന് തേങ്ങി.
“ അച്ഛൻ ഒത്തിരി തല്ലിയോ… എന്തിനാ തല്ലിയേ അമ്മേ…”
ഞാൻ അമ്മയുടെ കവിളിൽ തടവി.
‘ഹാ…’ അമ്മ വേദനിക്കുന്നത് പോലെ അനങ്ങി.
One Response
Continue pls