വീണുകിട്ടിയ രാസലീലകൾ
അതുകേട്ട അവൾ മുറ്റത്തിന്റെ അരികിൽ നിന്നുകൊണ്ട് പാവാടപൊക്കി മുഖം തുടച്ചു. പിന്നെ അകത്തേയ്ക്ക് ഓടിക്കയറിപ്പോയി. ഞങ്ങൾ പോകാനിറങ്ങുന്നതുവരെ അവൾ എന്റെ മുമ്പിൽ വന്നില്ല. ഇറങ്ങുമ്പോൾ അഛൻ വിളിച്ചു.
‘ രാഗിണിമോളെന്ത്യേ… ‘
‘ ആ… അവളാ.. അരകല്ലിന്റെ ചോട്ടില് കുത്തിയിരിക്കുന്നു….’ ഇളയമ്മ പറഞ്ഞു.
‘ അയ്യോ മോക്ക് പെണക്കാണോ… എങ്കി ഞങ്ങളു പോകുന്നില്ല…. അല്ലേ നീയും കൂടെ
അങ്ങോട്ടു പോര്….’
അഛൻ വിചാരിച്ചത് ഞങ്ങൾ പോകുന്ന വിഷമംകൊണ്ട് അവൾ മാറി ഇരിക്കുകയാ ണെന്നായിരുന്നു. എല്ലാവരും ഇറങ്ങി ഗേറ്റിനരികിൽ ചെന്നപ്പോൾ ഞാൻ പുറകോട്ടു വലിഞ്ഞുനിന്ന് നോക്കി, അവളെ ഒരുനോക്കു കാണാൻ.. അവളപ്പോൾ ദാ, പുറകിലത്തെ വാതിൽ കടന്നു വരുന്നു.
‘ രാഗിണീ… ഞങ്ങളു പോകുവാ…. ‘
ഞാൻ വിളിച്ചു പറഞ്ഞു.
പെട്ടെന്നവൾ ഓടി എന്റെ അടുത്തു വന്നു. എന്നിട്ടു ഗദ്ഗദത്തോടെ പറഞ്ഞു.
‘ മോഹനാ…. ആരോടും പറയല്ലേ…. ഒന്നും പറയല്ലേ….’ അവൾ വിതുമ്പാൻതുടങ്ങി.
‘ ഇല്ല രാഗീ…ഞാൻ പറയത്തില്ല….’
‘സത്യായിട്ടും പറയല്ലേ…. എന്റെ പൊന്നു മോഹനല്ലേ…’ അപ്പോഴേക്കും അവൾ കരഞ്ഞു പോയി.
‘ഇല്ലെന്നേ… കരയാതെ… എളേമ്മേം ഒക്കെ കാണും…’
‘ ങൂം…’ അവൾ കണ്ണു തുടച്ചു.
‘മതിയെടാ… യാത്ര പറഞ്ഞത്…. അവക്കവനേ വെല്യ കാര്യാ…’ അഛൻ പറഞ്ഞുകൊണ്ട് രാഘവേട്ടന്റെ തോളത്തു തട്ടി. എളേമ്മയും ഒന്നു ചിരിച്ചു.
അന്ന് മുറ്റത്തിന്റെ പടിയിറങ്ങുമ്പോൾ വാതില്പടിചാരി നോക്കിനിൽക്കുന്ന ആ വിഷാദരൂപം കണ്ടുപോയതിൽപ്പിന്നെ ഇന്നാണു ഞാൻ രാഗിണിയെ കാണുന്നത്. അവൾക്കിപ്പോൾ അതു വല്ലതും ഓര്മ്മയുണ്ടാകുമോ.
One Response