ഗോപിക: “നിന്റെ പോക്ക് എങ്ങോട്ടാണെന്നൊക്കെ എനിക്ക് പിടികിട്ടുന്നുണ്ട്” ‘നിന്റെ’ എന്ന വിളി, അവൻ സന്ദർഭ്ഭം ഇതായതിനാൽ പൊറുത്തു.
ശ്യാം : “ചെന്നേയ്ക്ക്”
ഗോപിക: “ഹും”
അവൾ ലജ്ജിച്ചും, സ്വൽപ്പം അങ്കലാപ്പോടേയും മന്ദഹസിച്ചു.
ശ്യാം : “ഉം എന്താ?”
ഗോപിക: “ഒരു പാണ്ടി വന്നിരിക്കുന്നു”
ശ്യാം : “പോടീ പെണ്ണേ, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറ”
ഗോപിക: “എനിക്കൊന്നും പറയാനില്ല”
ശ്യാം : “ഒന്നും”
ഗോപിക: “ങു ഹും”
ശ്യാം : “എന്തെങ്കിലും കാണിക്കാനുണ്ടോ”
അവൾക്ക് വീണ്ടും ഭയപ്പാട്!!
ഗോപിക: “ഒന്നുമില്ല”
ശ്യാം : “എന്തിയേ ഉള്ളതൊക്കെ?”
അവൾ വീണ്ടും ചമ്മിയ മുഖത്തോടെ “ശ്ശൊ” എന്ന ഭാവത്തിൽ
ഗോപിക: “ദേ അപ്പുറത്ത് അമ്മയുണ്ട് കെട്ടോ”
ശ്യാം : “ഞാൻ വേണ്ടാത്തത് വല്ലോം പറഞ്ഞോ?”
ഗോപിക: “എയ് ഇല്ല; എല്ലാം വേണ്ടത് തന്നെ, പക്ഷേ ഇവിടല്ലെന്നു മാത്രം”
ശ്യാം : “പിന്നെവിടാണോ എന്തോ?”
ഗോപിക: “നേരത്തെ പറഞ്ഞില്ലായിരുന്നോ? ചെന്നെയിൽ, അവിടെ പറഞ്ഞാൽ മതി”
ശ്യാം : “അവിടെ വരെ പോകേണ്ടെ? ഇവിടെ കിട്ടിയാൽ എളുപ്പമാകുമായിരുന്നു”
അവൾ മേശയിൽ ചാരി വിയർത്ത് നിൽക്കുകയാണ്. ശ്യാം കുറച്ചുകൂടി അടുത്തേയ്ക്ക് നീങ്ങി നിന്നു.
ഗോപികയുടെ മുഖം വലിഞ്ഞ് മുറുകി. ഭയം ഓളം വെട്ടുന്നു. ഒരു സ്പർശനം കൊതിക്കുന്നുണ്ട് എന്ന് വ്യക്തം, പക്ഷേ അത് സമ്മതിക്കാൻ ധൈര്യമില്ല. മാത്രവുമല്ല ഇരുവരും ചോദിക്കുകയും പറയുകയും ചെയ്യുന്നത് തികച്ചും വ്യത്യസ്ഥമായ വിവരങ്ങളും അർത്ഥങ്ങളും വരുന്ന പോലാണ്.
ശ്യാം : “രംഭയുടേത് അളവെടുക്കണോ? അതോ…”
ഗോപിക: “പോയി അളവെടുക്ക്”