മീനാക്ഷിക്ക് ശ്യാമിനെ വലിയ കാര്യമാണ്, ചെറുപ്പത്തിൽ എടുത്തുകൊണ്ട് നടന്ന കഥകളൊക്കെ പറയും.
അപ്പോഴാണ് ഗോപുവിന്റെ പിറുപിറുക്കൽ..
ഗോപിക: “എനിക്കും ശ്യാമേട്ടനെക്കൊണ്ട് ഒരു ആവശ്യമുണ്ടായിരുന്നു.”
“എന്തോന്നാണോ എന്തോ?” ശ്യാം മനസിൽ പറഞ്ഞു, ചോദ്യഭാവത്തിൽ ഗോപുവിനെ നോക്കി.
ഗോപിക: “ഓ ഒന്നുമില്ല ചെറിയ ഒരു ജോലിയാ”
ശ്യാം : “ഉം?”
ഗോപിക: “എന്റെ മുറിയിൽ കുറച്ച് പോസ്റ്റർ ഒട്ടിച്ചു തരണം”
ശ്യാം : “എന്താ വല്ല ഇലക്ഷനും നിൽക്കുന്നുണ്ടോ?”
ഗോപിക: “പോ.. ടാ…” അവൾ അമ്മായി കേൾക്കാതെ പെറുക്കി പെറുക്കി ശ്യാമിനെ വിളിച്ചു.
ശ്യാം : “അമ്മായീ..” ശ്യാം നീട്ടിവിളിച്ചു.
ഗോപിക: “അയ്യോ പറയല്ലേ, ചുമ്മാ.. ചുമ്മാ തമാശ”
അമ്മായി :”എന്താടാ?” അകത്തേയ്ക്ക് പോയ അമ്മായി അടുക്കളവശത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു.
ശ്യാം : “അല്ല കോവലിന് വൈകിട്ട് പന്തലിടാം, ഇപ്പോൾ അവിടെ നല്ല വെയിലാണ്. ഗോപുവിന്റെ മുറിയിൽ എന്തോ ഒട്ടിക്കാനുണ്ടെന്ന്”
അമ്മായി :”വൈകിട്ട് മീനക്ഷി പണി കഴിഞ്ഞ് പോകും, ഇവൾ നിനക്ക് കൂട്ട് നിൽക്കുമോ?”
ശ്യാം : “നിക്കുമോടീ?”
ഗോപിക: “ആം, മണ്ണൊന്നും വാരൻ എന്നെ കിട്ടില്ല. വേണേൽ കയറെടുത്തു തരാം”
ശ്യാം : “ങാ ഇവളുമതി അമ്മായി, പെണ്ണ് പണിയെടുത്ത് പഠിക്കട്ടെ”
അമ്മായി :”അത് നേരാ, അനങ്ങാതിരുന്ന് പെണ്ണിനോട് ഇപ്പോൾ എന്ത് പണി പറഞ്ഞാലും അമ്മ ചെറുപ്പത്തിൽ ഇത് ചെയ്തിട്ടുണ്ടോ എന്ന ചോദ്യവുമായി വരും. അതിരിക്കട്ടെ എന്തോന്നാ ഒട്ടിക്കാനുള്ളത്? ഭിത്തിമുഴുവൻ വൃത്തികേടാക്കിയാൽ തല്ല് മേടിക്കും”
ഗോപിക: “ഓ പിന്നെ”
മുകളിലെ മുറിയിലേയ്ക്ക് പോകുമ്പോൾ ഗോപു പറഞ്ഞു “എന്റെ ഇഷ്ടപ്പെട്ട നടൻമ്മാരുടെ പടമാണ്.”