സു… സു… സുധി. വാത്മീകം
ഞാന്‍ അവളുടെ അടുത്തെത്തി ചുണ്ടുകളിലേക്ക് നോക്കി. സുരഭി മുടി പിന്നിലേക്ക് വകഞ്ഞുമാറ്റി സ്വന്തം ചോരച്ചുണ്ടുകള്‍ നാവുനീട്ടി നക്കി, കീഴ്ചുണ്ട് നന്നായൊന്നു കടിച്ചുവിട്ടു. ഉള്ളിലേക്ക് കടിച്ചിട്ട് അവള്‍ പുറത്തേക്ക് വിട്ട ചുണ്ട് ഒരു പൂവിതള്‍ പോലെയാണ് പുറത്തേക്ക് വിരിഞ്ഞുവന്നത്. ഒരു ചായവും വേണ്ടായിരുന്നു അവയ്ക്ക്.
“വേണ്ടടി, നല്ല നിറമുണ്ട്”
ചെറിയ വിറയലോടെ ഞാന്‍ പറഞ്ഞു. സുരഭിയുടെ മുഖം തുടുത്തു
ചുവന്നു.
“എങ്കിലിനി കണ്ണൊന്ന് എഴുതിക്കോട്ടെ”
പറഞ്ഞിട്ട് അവള്‍ ഐലൈനര്‍ എടുത്തു. സൂക്ഷ്മതയോടെ അവള്‍ കണ്ണെഴുതി. കണ്ണിൻറെ അടിയിലും പീലികളിലും കറുപ്പ് നിറം നല്‍കിയ അവള്‍ പുരികങ്ങളും കറുപ്പിച്ചു. പിന്നെ നെറ്റിയില്‍ വലിയൊരു പൊട്ടും താടിയില്‍
മറുകു പോലെ ചെറിയ ഒരു ചുട്ടിയും കുത്തി.
ഐലൈനര്‍ മാറ്റി വച്ചിട്ട്, മുടി പഴയപടി വിടര്‍ത്തി മുഖം ഇരുഭാഗത്തും മറച്ച്
അവളെൻറെ നേരെ തിരിഞ്ഞു. ഞെട്ടിപ്പോയി ഞാന്‍ എന്ന് പറഞ്ഞാല്‍ ശരിക്കും ഞെട്ടി. സുരഭി തന്നെയാണോ മുന്‍പില്‍ നില്‍ക്കുന്നത് എന്ന് ഞാന്‍ സംശയിച്ചു. അത്രയ്ക്ക് വന്യമായ ഒരു ഭാവമായിരുന്നു അവളുടെ മുഖത്തിന്. വശത്തുനിന്നു നോക്കിയപ്പോള്‍ എനിക്കത് മനസിലാക്കാന്‍ സാധിച്ചില്ലായിരുന്നു. കരിയെഴുതി പടര്‍ന്ന മട്ടിലാണ് അവള്‍ കണ്ണെഴുതിയത്. ഇത്രയ്ക്ക് മാദകമായ വന്യത ഇവള്‍ക്കുണ്ടായിരുന്നു എന്നറിഞ്ഞ എൻറെ ഹൃദയമിടിപ്പ് തൃശൂര്‍ പൂരത്തിൻറെ ചെണ്ടമേളം പോലെ മുറുകി.
“എങ്ങനെയുണ്ടെടാ എൻറെ ലുക്ക്?”