സ്നേഹവും കാമവും പൂരകങ്ങൾ
ശേഖരന്റെ കൂടെ ചെന്ന് ഒരു ബീഡി വലിച്ചു. വല്ലപ്പോഴുമല്ലേ ഉള്ളൂ. എന്നാലും ചായകുടിച്ചിട്ട് ഒരു ബീഡി പുകയ്ക്കുമ്പോള്‍ കിട്ടുന്ന സുഖം, പണ്ടേതോ നമ്പൂരി പറഞ്ഞപോലെ ഇതൊന്നും ഒരു ശീലവുമില്ലാത്തോര്‍ക്ക് എപ്പോഴും കിട്ടുന്ന സുഖമാണത്രേ.
വെറുതേ ചിരിച്ചു.
അല്ലാ വാര്യരെന്താ ചിരിക്കണ്?
വെറും ബീഡിയാണേ..
ശേഖരന്റെ തമാശ.
പിന്നെ ആ വര്‍മ്മസാറിന്റെ വീട്ടില്‍ നിന്നും വിളിച്ചിരുന്നു.
തമ്പുരാട്ടിയ്ക്ക് എന്തോ അറിയണമത്രെ. വാര്യര്‍ പോയാല്‍ മതി.
ഞാനെങ്ങാനും ചെന്ന് വല്ല വിവരക്കേടും വിളിച്ചോതിയാല്‍ പിന്നെ അതു മതി.
എനിക്കിവരോടൊന്നും എങ്ങിനെ പെരുമാറണം എന്നുപോലുമറിയില്ലെന്റെ വാര്യരേ.
ശേഖരന്‍ ചിരിച്ചു. എപ്പഴാണാവോ ചെല്ലേണ്ടത് ? ഇപ്പോ തന്നെ പുറപ്പെട്ടോളൂ.
മേനോന്‍ സാറിനോട് ഞാന്‍ പറഞ്ഞോളണ്ട്. ശരി.
നേരിയത് തോളിലിട്ട് വാര്യര്‍ ഇറങ്ങി നടന്നു. ചൂടുകൂടി വരുന്നു. വിയര്‍പ്പ് ചെന്നിയിലൂടെ ഒലിച്ചിറങ്ങി.
കുട്ടന്‍ തമ്പുരാന്‍ കൊച്ചിയില്‍ നിന്നും ഇങ്ങോട്ടു താമസമാക്കിയിട്ട് ഒരു മാസം തികഞ്ഞിട്ടില്യ.
ഒരു പ്രാവശ്യേ കണ്ടിട്ടുള്ളൂ.
നല്ല യോഗ്യനായ മനുഷ്യന്‍. അന്‍പത്തിയഞ്ചുമതിക്കും.
നഗര ജീവിതവും വ്യവസായങ്ങളും എല്ലാം മതിയായത്രേ. മക്കളെല്ലാം വെളിനാടുകളിലാണുപോലും. ശ്രീദേവിത്തമ്പുരാട്ടി രണ്ടാം വേളിയാണെന്നാ കേട്ടേ.
ഈ വകയില്‍ ഒരു മകളുണ്ടെന്നോ.. ബിലാത്തിയില്‍ പഠിക്കയാണെന്നോ..