സ്നേഹവും കാമവും പൂരകങ്ങൾ
ഇന്നെന്തുപറ്റി? സാധാരണ തന്നെ തൊടാറു പോലുമില്ലല്ലോ?
ഇനി കുളിക്കടവില്‍ വല്ല ഒരുമ്പെട്ടവളുമാരേയും കണ്ടോ?
ഹേയ്..അതുണ്ടാവില്യ..സ്വാത്വികനാണദ്ദേഹം.
സാവിതി പിന്നാലെ നടന്നു.
ജൂബ്ബയെടുത്തു കൊടുത്തു.
അദ്ദേഹം കക്ഷത്തില്‍ കുറച്ചു പൌഡര്‍ കുടഞ്ഞിട്ട് ജൂബ്ബയിലേക്കു കൈകള്‍ കടത്തി.
ശരിക്കും കൊച്ചു കുട്ടികളെപ്പോലെ തന്നെ.
ഈശ്വരാ..താനൊരു ദിവസം ഇല്ലാതായാല്‍ അദ്ദേഹമെങ്ങിനെ ജീവിക്കും?
ഉള്ളൊന്നു പിടഞ്ഞു.
കൈയുയര്‍ത്തി ജൂബ്ബയിടുവിക്കുന്ന സാവിതിയുടെ നനഞ്ഞ കക്ഷത്തിലേക്ക് വാരിയര്‍ ഒന്നു പാളിനോക്കി.
ഇപ്പഴും അവള്‍ക്കു ചെറൂപ്പം തന്നെ. പാവം..
അവളുടെ ചുമലില്‍ ഒന്നമര്‍ത്തിയിട്ട് വാരിയര്‍ നടന്നു.
ദേവസ്വം ഓഫീസിലെത്താന്‍ നേരമായി.
സാവിത്രി ഇളവന്‍ കഷണങ്ങള്‍ അരിയുകയായിരുന്നു.
മൊളോഷ്യം അദ്ദേഹത്തിനും രഘുവിനും വല്യ ഇഷ്ട്ടാണ്.
പിന്നെ കടുമാങ്ങയും പപ്പടവും.
മതി. വേണെങ്കില്‍ ഉപായത്തിലൊരു ഉപ്പേരിയുമാകാം. കയ്പ്പയ്ക്ക മൂത്തുനില്‍പ്പുണ്ട്.
അവര്‍ ചെറിയ ചുവന്നുള്ളി അരിഞ്ഞു. കണ്ണില്‍ വെള്ളം നിറഞ്ഞു. ഉമ്മറത്ത് അടക്കിപ്പിടിച്ച കുര. ചെന്നു വാതില്‍ തുറന്നു. തുടുത്ത മുഖമുള്ള, ചുരുണ്ട മുടിയുള്ള അപ്പന്‍ മേനോന്‍.
എന്താസാവിത്ര്യേ… .വാരിയര്‍ പു റപ്പെട്ടോ?
അദ്ദേഹം പോയി. ചായ എടുക്കട്ടേ?
One Response
Hi