സ്നേഹവും കാമവും പൂരകങ്ങൾ
കുനിഞ്ഞിരുന്ന് പ്രാതല്‍ കഴിക്കുന്ന അദ്ദേഹത്തെ സാവിത്രി അനുകമ്പയോടെ നോക്കി.
മെലിഞ്ഞ ശരീരം.
മുടി മുഴുവന്‍ നരച്ചിരിക്കണു. പാവം. വല്ലാതെ കഷ്ട്ടപ്പെടുന്നു.
അമ്പലത്തിലെ കഴകവും, പിന്നെ ദേവസ്വത്തിലെ ചെറിയ പണിയും. ഏതായാലു൦ കുടുംബം ചെറുതായ കാരണം വലിയ മുട്ടില്ലാതെ കഴിയുന്നു.
ഒരു മകനേയുള്ളൂ..അതു പിന്നെ, എത്രനാളായി അദ്ദേഹം തന്നെ ഒന്നു തൊട്ടിട്ട്?
പാവം. ചൂടുള്ള ചായ പകര്‍ന്നു.
വന്നിരുന്ന രഘുവിനും വിളമ്പി.
അമ്മേ ഞാന്‍ പോണൂ.
രഘു വിളിച്ചുപറഞ്ഞ് അവന്റെ മഞ്ഞനിറമുള്ള പെട്ടിയുമെടുത്തോടി.
എന്തൊരഭിമാനമാണവന് ആ സ്റ്റീല്‍ പെട്ടിയെക്കുറിച്ചോര്‍ത്ത്.
സാവിത്രി പുഞ്ചിരിച്ചു.
നിക്കെടാ കുട്ടാ..
അവനെ അടുത്തു പിടിച്ചു നിര്‍ത്തി നി റുകയില്‍ രാസ്നാദിപ്പൊടി തിരുമ്മി.
മുണ്ടിന്റെ അറ്റമുയര്‍ത്തി ചുരുട്ടി ചെവിയിലെ വെള്ളം വലിച്ചെടുത്തു.
അമ്മേ, വൈകുന്നു.
അവന്‍ ചിണുങ്ങി.
ശരി കുട്ടാ. വഴിയോരം ചേര്‍ന്നു പോണേ.. ശരിയമ്മേ.. അവന്‍ ഓടി.
കളിക്കാനാവും. അവര്‍ പിന്നെയും ഒന്നു ചിരിച്ചു. ഇന്നെന്താ, നല്ല സന്തോഷത്തിലാണല്ലോ. വാരിയര്‍ അവരുടെ ചുമലില്‍ ഒന്നു തൊട്ടു.
സാവിത്രി അയാളിലേക്കൊന്നു ചാഞ്ഞു.
വാരിയര്‍ അവളെ ഒന്നടക്കിപ്പിടിച്ചു. എന്നിട്ടു വിട്ടു.
അകത്തേക്കു നടന്നു.
One Response
Hi