ട്യൂഷൻ – യഥാർത്ഥ ജീവിതത്തിൽ നിന്നും ഉള്ള കഥയാണ് ഇവിടെ പറയാൻ പോകുന്നത്. ശവതാളത്തിൽ തുടങ്ങുന്ന കഥ, തുടർന്നുള്ള അധ്യായങ്ങളിൽ തീപിടിപ്പിക്കും. ഈ കഥയിലെ കഥാപാത്രങ്ങൾ പേരുകളിൽ മാത്രമേ വ്യത്യാസമുള്ളൂ, സംഭവങ്ങൾ ഇതു പോലെ തന്നെ നടന്നവയാണ്. അത് വായിച്ച് വരുമ്പോൾ നിങ്ങൾക്ക് മനസിലാകും. സ്ഥലങ്ങളും മറ്റും ആവശ്യമായ ചില മാറ്റങ്ങൾ വരുത്തിയിട്ടുന്നെല്ലാതെ മറ്റെല്ലാക്കാര്യങ്ങളും അക്ഷരംപ്രതി സത്യമാണ്. – നിരഞ്ജൻ
ഏതാണ്ട് 20 വർഷം മുൻപ് നടന്നതാണിത്. ജീവിതം യൗവ്വന തീഷ്ണവും, ഹൃദയം പ്രേമ സുരഭിലവുമായ പ്രായം. 21 വയസ് ആകുന്ന സമയം. ശ്യാം അച്ഛന്റെ സുഹൃത്തിന്റെ ഡിഗ്രിക്ക് പഠിക്കുന്ന മകളെ ട്യൂഷന് ആളെ അന്വേഷിക്കുന്ന കാലം. അവസാനം ആരേയും കിട്ടാതെ വന്നപ്പോൾ നീ തന്നെ അവൾക്ക് കണക്ക് പറഞ്ഞുകൊടുക്ക് എന്ന് തങ്കമ്മച്ചേച്ചി നിർബന്ധിച്ചതിനാൽ ശ്യാം തെല്ലു ജാള്യതയോടെ ആ ജോലി ഏറ്റെടുത്തു.
ശ്യാമിന് കണക്ക് എളുപ്പമായിരുന്നു. ശാലിനിയുമായി നല്ല അടുപ്പവുമാണ്. ശാലിനി ശ്യാമിന്റെ സഹോദരിയുടെ കൂടെ പഠിച്ചതാണ്. അങ്ങനെ വീട്ടിൽ വല്ലപ്പോഴുമൊക്കെ വന്നിട്ടുണ്ട്.
ശ്യാമിനേക്കാൾ 4 വയസ് ഇളയതാണ് ശാലിനി.
ആറിൽ പഠിക്കുമ്പോൾ ശാലിനിയെ ഒരിക്കൽ ശ്യാം തമാശയ്ക്ക് കൈയ്യിൽ കോരി എടുത്തിട്ടുണ്ട്. അപ്പോൾ വീട്ടിൽ എല്ലാവരും ഉള്ള സമയത്താണ് അത് ചെയ്തത്. അത് ആരും കാര്യമാക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു. ഒരു പക്ഷേ ശ്യാം ആദ്യമായിട്ടായിരിക്കാം ഒരാളെ അങ്ങനെ ചെയ്യുന്നത്. ഏതായാലും പത്തിൽ എത്തിയതോടെ ശാലിനി അതിസുന്ദരിയായി മാറി. ഡിഗ്രിക്ക് ആയപ്പോൾ അവൾ ആരും കൊതിക്കുന്ന ഒരു തരുണിയായി.