സെക്സ് ഇല്ലാതൊരു ജീവിതമുണ്ടോ?
ഗീതുവിൻ്റെ ഫോൺ പിന്നേയും ബെൽ അടിച്ചു. അത് വീഡിയോകോൾ ആയിരുന്നു. കുറെ നാളുകൾക്ക് ശേഷമാണ് അജിത്ത് വീഡിയോ കോൾ ചെയ്യുന്നത്.. മകനെ കാണാൻവേണ്ടി അയിരുന്നു… അവനോട് ഓരോന്നും പറഞ്ഞു എന്നല്ലാതെ ഗീതുവിനോട് കൂറ്റാബോധംകൊണ്ട് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.. എന്നാലും ഗീതു അജിത്തിനെത്തന്നെ നോക്കിയിരുന്നു..
മകൻ അച്ഛനെ കണ്ട സന്തോഷത്തിലായിരുന്നു… പക്ഷേ, ഗീതു ഒരുകാര്യം കണ്ടുപിടിച്ചു.. അവിടെ വേറെയാരോ ഉണ്ടെന്ന്… !!
അതെ.. അത് അവൾ തന്നെയായിരുന്നു..!!
അജിത്തിൻ്റെ എല്ലാമെല്ലാമായ പഞ്ചാബി പെണ്ണ് പ്രിയ…
അവർ സന്തോഷത്തോടെ ജീവിച്ചു പോകുന്നത് കണ്ടപ്പോ ഗീതുവിന് സഹിച്ചില്ല !! എന്നിട്ട്, അജിത്തിൻ്റെ ഒരു ചോദ്യവും.. ഗീതുവിന് സുഖമല്ലേ എന്ന് !!
ഗീതു പറഞ്ഞു.. ഇത്ര നാളും ഇല്ലാർന്നൂ.. എന്നാ ഇപ്പോ സുഖമുണ്ട്.. അതും നല്ലോണം..!!
നിങ്ങൾക്കവിടെ നല്ല സുഖമാണല്ലോ…അത് കാണുമ്പോ അറിയാം…പ്രിയ അവിടെ ഉണ്ടല്ലോ.. ഒളിച്ചിരിക്കേണ്ട അവശ്യമില്ല… മുമ്പിലേക്ക് വന്നോള്ളു..
പ്രിയ മുന്നിലേക്ക് വന്നു…പ്രിയയെ കണ്ടപ്പോ ഗീതുവിന് ഒരു അസൂയ തോന്നി… പ്രിയ നല്ല മോഡേൺ സ്റ്റൈലിലാണ്.. നല്ല ഭംഗിയും… പ്രിയ ഒരു ടൈറ്റ് ഇന്നേർ ഡ്രസ്സ് അയിരുന്നിട്ടത്…
ഗീതു പ്രിയയോട്:
പേടിക്കണ്ട.. എനിക്ക് പ്രിയയോട് ദേഷ്യമൊന്നുമില്ല…പ്രിയ കാരണം
അജിത്ത് ഹാപ്പി ആണല്ലോ.. ഞാൻ ഇല്ലെങ്കിലും എൻ്റെ കുറവ് അവിടെ ഇല്ലാല്ലോ…അജിത്തിനും രണ്ടുപേരെ വേണമായിരുന്നു… ഗീതു അങ്ങനെയൊക്കെ സംസാരിച്ചപ്പോൾ അജിത്തിന് ആശ്വാസമായി…
One Response
Pwoli waiting for next part