സീനക്ക് ഒരു ചെറിയ നിരാശ തോന്നി. ഒറ്റയ്ക്ക് കഴിയാന്‍ പേടിയൊന്നുമില്ലെങ്കിലും ഏകാന്തത അവള്‍ക്ക് അസഹ്യമായിരുന്നു. പക്ഷേ വേറെ വഴിയൊന്നുമില്ല.
എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി, കുഞ്ഞേ.. ഞാന്‍ ഔട്ട്ഹൌസിലുണ്ടാകും. അവിടത്തെ നമ്പര്‍ അറിയാമല്ലോ ? : അയാൾ പോകുന്നതിനുമുമ്പായി പറഞ്ഞു.
അവള്‍ തലയാട്ടി.
നല്ല തണുപ്പല്ലേ ? ഞാന്‍ രാത്രി കിടക്കുന്നതിന് മുമ്പായി രണ്ടെണ്ണം അടിക്കും. അതാ ഇവിടെ കിടക്കാത്തത്.. അയാള്‍ മുന്‍കൂര്‍ ജാമ്യം എടുത്തു.
അപ്പോഴേക്കും പുറത്തു നല്ല തണുത്ത കാറ്റ് അടിച്ചുതുടങ്ങി. അവള്‍ അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു.
അത്താഴം കഴിഞ്ഞ് ഉറക്കം വരാത്തത് കൊണ്ട് ചില മാസികകള്‍ മറിച്ചു നോക്കുമ്പോഴാണ് കാളിങ് ബെല്‍ അടിക്കുന്നത് കേട്ടത്.
സീന ആദ്യമൊന്ന് ഞെട്ടി. ആന്‍സിയും വീട്ടുകാരും തിരിച്ചു വന്നോ ? അതോ ഇനി ആന്റണിയാണോ ?
വീണ്ടും ബെല്‍ അടിച്ചപ്പോള്‍ അവള്‍ വാതില്‍ക്കലേക്ക് നടന്നു. വാതില്‍ തുറന്നു. പുറത്ത് ആടിയുലയുന്ന ഒരു രൂപം. കുറച്ചു സമയമെടുത്തു അയാളെ തിരിച്ചറിയാന്‍.
ജോണി. സാന്റിയുടെ ജ്യേഷ്ഠന്‍. അവള്‍ സ്വയം പറഞ്ഞു. നേരത്തെ ഫോട്ടോയില്‍ കണ്ടിട്ടുണ്ട്.
പുതിയ കഥാപാത്രത്തെ വീട്ടില്‍ കണ്ട് മദ്യത്തിന്‍റെ ലഹരിയിലും ജോണി ഒന്നു പകച്ചു.
ഒരു സുന്ദരിക്കുട്ടി.
2 Responses