സന്തുഷ്ട കുടുംബ കേളി
അത് വഴിയെ പറയാം.
അവളങ്ങനെ പറഞ്ഞത് കേട്ടതും ഞാന്‍ കണ്ണടച്ച് കിടന്നു. ടീച്ചര്‍ അടുത്തേക്ക് വന്നു..
അനഘാ what happened, എന്തായാലും പറയൂ..
ഞാന്‍ പയ്യെ തല ഉയര്‍ത്തി
ഇല്ലാ ടീച്ചര്‍.. വല്ലാത്ത ക്ഷീണം പോലെ..
vomiting tendency ഉണ്ടോ എന്നാല്‍ hospital പോകാം . ഞാന്‍ കുട്ടിയുടെ parents വിളിക്കാം..
അയ്യോ അതൊന്നും വേണ്ട ടീച്ചര്‍.. എനിക്കൊന്നു കിടന്നാല്‍ മതി. മാറിക്കോളും ..
എങ്കില്‍ അനഘാ വീട്ടില്‍ പോയ്കൊള്ളൂ.. ഞാന്‍ fatherനെ വിളിക്കാം..
വേണ്ട madam അച്ഛന്‍ വെറുതെ ടെന്‍ഷനാകും. ഞാന്‍ ഒരു ഓട്ടോ വിളിച്ച് പൊയ്ക്കോളാം..
എങ്കില്‍ ഒറ്റയ്ക്ക് പോകണ്ട. വന്ദനാ അനഘയെ വീട്ടില്‍ ആക്കിയേച്ചും വാ..
എന്‍റെയും വന്ദനയുടെയും മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.
കുറച്ച് നേരത്തേക്കെങ്കിലും നേരത്തെ വീട്ടില്‍ പോകാല്ലോ. ഞാന്‍ ബുക്സ് എല്ലാം ബാഗില്‍ ആക്കി വന്ദനയേയും കൂടി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ത്തന്നെ ഓട്ടോ വന്നു.
ഞങ്ങള്‍ കയറി. ഓട്ടോ സ്കൂള്‍ ഗേറ്റ് കഴിഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ അവളെ നോക്കി. അവള്‍ പൊട്ടിച്ചിരിച്ചു. എനിക്കും സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.
വന്ദന എന്നെ നോക്കി ചിരിച്ചു.
അവളുടെ ചിരി കണ്ട് ഞാനും പൊട്ടിചിരിച്ചു.
ഞങ്ങളുടെ ചിരിയുടെ പൊരുൾ തേടി ഓട്ടോക്കാരൻ തിരിങ്ങ് നോക്കി..