സന്തുഷ്ട കുടുംബ കേളി
എന്താ ഉറങ്ങുകയാണോ ?
അവള്‍ ചാടി എണീറ്റു നോക്കുമ്പോള്‍ ടീച്ചര്‍ വന്നു മുന്നില്‍ നില്‍ക്കുന്നു.
ഞാനാകെ തൃശങ്കുവിലായി. ക്ലാസ്സ് നടക്കുമ്പോൾ സ്വപ്നം കണ്ടിരിക്കുക. അതും ടീച്ചറിന്റെ കണ്ണിൽ ഉറക്കമായിരുന്നു എന്ന് തോന്നുക.
എന്തൊരു നാണക്കേടാ..
ങാ.. എന്തുമാവട്ടെ.. പറ്റിയത് പറ്റി..
എന്തായാലും എന്‍റെ പേര് അനഘയാണെന്ന് മനസ്സിലായല്ലോ..
അല്ലേ?
അമ്മു എന്നാ അടുപ്പമുള്ളവർ എന്നെ വിളിക്കുന്നത്..
ഞാൻ പ്ലസ്‌ടു വിന് പഠിക്കുന്നു.
എന്താ അനഘാ ഞാന്‍ ചോദിച്ചത് കേട്ടില്ലേ ,എന്തു പറ്റി ?
ശ്ശൊ.. ടീച്ചർ എന്റെ അടുത്ത് തന്നെ ഉണ്ടെന്നതും മറന്നാണ് ഞാൻ എന്നെ പരിചയപ്പെടുത്താൻ പോയത്.. മണ്ടി.. മരമണ്ടി.. ബുദ്ദൂസ്..
“സോറി മിസ്സ്.. ചെറിയ തല വേദന, ഉള്ളില്‍ പനി ഉണ്ടോ എന്നൊരു തോന്നല്‍ “
രക്ഷപ്പെടാൻ അതേ അപ്പോ ഒരു വഴി കണ്ടുള്ളൂ..
ഇങ്ങ് വാ.. ഞാനൊന്നു നോക്കട്ടെ..
ഞാൻ ടീച്ചറുടെ അടുത്തേക്ക് ചെന്നു.
ടീച്ചര്‍ എന്റെ നെറ്റിയില്‍ കൈ വച്ചു നോക്കി.
ഏയ് പനിയൊന്നും ഇല്ലല്ലോ..
നീ കുറച്ച് നേരം റസ്റ്റ് എടുത്തോ..
ഹോ.. രക്ഷപെട്ടു !!
ടീച്ചര്‍ വല്ലതും ചോദിച്ചിരുന്നേല്‍ പണിയായേനെ, പഠിപ്പിച്ചതൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
ഞാൻ വന്ന് സീറ്റില്‍ ഇരുന്നു.
കൈ രണ്ടും ഡെസ്കില്‍ വച്ചു തല വച്ച് പയ്യെ കിടന്നു.