രതിയും പ്രണയവും ഞങ്ങളും
ബാലുചേട്ടാ എങനെ ഉണ്ട് ബാംഗ്ളൂർ ? ഇഷ്ടപ്പെട്ടോ? രവി ചോദിച്ചു.
മാളു : അവർ ഇങ്ങോട്ടു വന്നതേ ഒള്ളു, അപ്പോളാ.
ഞാൻ പറഞ്ഞു “ഞങ്ങൾ ഇന്നലെ ജസ്റ്റ് ഒന്ന് പുറത്തു പോയിരുന്നു.”
രമ : അല്ല സംസാരിച്ചിരുന്നാൽ മതിയോ? പോകണ്ടേ?
ഞങ്ങൾ എല്ലാവരും കൂടെ അമ്പലത്തിൽ പോകാൻ ഇറങ്ങി. രവി മുമ്പിൽ നടന്നു, അവർ കാറിനാണ് വന്നത്, മാളു ഫ്രണ്ട് സീറ്റിൽ ഇരുന്നു. ഞങ്ങൾ രണ്ടുപേരും ബാക്ക് സീറ്റിലും.
രമ എന്റെ കൈ ചേർത്തുപിടിച്ചു എന്റെ തോളിൽ തല ചായ്ച്ചു കിടന്നു, ഞാൻ എന്റെ തല പതിയെ അവളുടെ തലയിൽ ചാരിവെച്ചുകൊണ്ട് പുറത്തേക്കു നോക്കിയിരുന്നു. രവിയും മാളുവും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഇടക്ക് മാളു പുറകിലേക്ക് അഞ്ജുവിനെ നോക്കി. ഞങ്ങൾ അങ്ങനെ ഇരിക്കുന്നതുകണ്ട് മാളു ഒന്നും പറയാതെ തിരിഞ്ഞിരുന്നു.
ഒരു 10-20 മിനിറ്റു കഴിഞ്ഞപ്പോൾ രവി കാർ സൈഡിൽ പാർക്ക് ചെയ്തു, ഞാൻ പുറത്തേക്കു നോക്കിയപ്പോൾ ശിവക്ഷേത്രം കണ്ടു. മാളു പുറകോട്ടു തിരിഞ്ഞു പറഞ്ഞു
“രമേ എഴുന്നേൽക്കു നമ്മൾ എത്തി.”
അവൾ എഴുന്നേറ്റ് പുറത്തേക്കു നോക്കി,
ഞങ്ങൾ എല്ലാവരും പുറത്തിറങ്ങി.
രമ എന്നോട് പറ്റിച്ചേർന്നു നടന്നു.
മാളു പറഞ്ഞു “അതെ ഇന്നലെ ഉറങ്ങിയില്ലെടീ, എന്തൊരു ഉറക്കമായിരുന്നു. കാറിൽ കയറിയാതെ ഉറങ്ങി”