രതിയും പ്രണയവും ഞങ്ങളും
അവൾ കഴുത്തിൽ കിടന്ന താലി എടുത്തു കാണിച്ചു.
എന്റെ കണ്ണുകളിലേക്കു ഇരുട്ടു കയറുന്ന പോലെ തോന്നി, വീണ്ടും അവൾ തന്നെ തുടർന്ന് സംസാരിക്കാൻ തുടങ്ങി..
ഏട്ടാ എനിക്കറിയാം, ചേട്ടന് എന്നെ ഇഷ്ട്ടമല്ല, ഞാൻ പറഞ്ഞതുകൊണ്ട് ചേട്ടൻ എന്നെ താലികെട്ടി എന്നെയുള്ളു എനിക്കറിയാം.
മോളെ അങനെയല്ല, എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.
പെട്ടന്ന് ഞാൻ അവളുടെ കയ്യിൽ പിടിച്ചു എന്റെ അടുത്ത് കട്ടിലിൽ ഇരുത്തി.
അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.
ഞാൻ അവളെ കെട്ടിപിടിച്ചു. അവളുടെ കയ്യിൽ നിന്ന് ചായ താഴെപ്പോയി, ഞാൻ അവളെ കൂടുതൽ എന്നിലേക്ക് അമർത്തി. അവളും എന്നെ തിരികെ കെട്ടിപ്പിടിച്ചു.
പെട്ടന്ന് തന്നെ അവൾ ചാടിയെഴുന്നേറ്റു. “അതെ.. നമുക്ക് അമ്പലത്തിൽ പോകാം എന്റെ ഡ്രസ്സ് എല്ലാം….”
ഞാൻ അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു
“എ ടീ എനിക്ക് നിന്നെ ഇഷ്ടമാണ്, കെട്ടി എന്റെ സ്വന്തമാക്കാനും . പക്ഷെ അതു പെട്ടന്നായിപ്പോയില്ലേ എന്നൊരു തോന്നൽ. അതൊന്നും സാരമില്ല നീ എന്റെ സ്വന്തമാണ്..എന്നും…
എന്റെ മരണം വരെ ഞാൻ നിന്റെ കൂടെ കാണും എന്ത് സംഭവിച്ചാലും”
അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു, ഞാൻ എഴുന്നേറ്റു നിന്ന് അവളെ വീണ്ടും എന്നിലേക്ക് അടുപ്പിച്ചു.
അവൾ വശ്യമായി എന്റെ കണ്ണുകളിലേക്കു നോക്കി. ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ച് ഒന്നുകൂടെ അവളെ എന്നിലേക്ക് അടുപ്പിച്ചു.