രതിയും പ്രണയവും ഞങ്ങളും
പ്രണയം – രമ : നീ തുടങ്ങിയില്ല, ഇനി എന്താ.. പറയാം.
ഞാൻ : ആരേലും പറയാമോ? എന്തുവാ ഇത്.
മാളു : ഞാൻ തുടങ്ങാം.. അല്ലെ..
രമ : ഓക്കേ.
മാളു : ഞങൾ പരിചയ പെടുന്നത് 5ാം ക്ലാസ്സിൽ പഠിക്കുമ്പോളാണ്.
രമ : അവിടം തൊട്ട് പറയാനാണോ ?
മാളു : അല്ലാതെ പിന്നെ. എന്നാലേ ആ ഫുൾ ഫീൽ കിട്ടു. അങ്ങനെ ക്ലാസ് തുടങ്ങി 2-3 മാസം കഴിഞ്ഞാണ് രമ ഞങ്ങളുടെ ക്ലാസ്സിൽ എത്തിയത്. അവൾ ആകെ മൂഡോഫ് ആയിരുന്നു. ഞങ്ങളൊക്കെ എന്തോരം പറഞ്ഞിട്ടും അവൾ സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല. ഓണപ്പരീക്ഷ കഴിഞ്ഞാണ് ഇവൾ ആദ്യം എന്നോട് സംസാരിക്കുന്നത്. അങനെയാണ് ഞാൻ ബാലുച്ചേട്ടനെക്കുറിച്ച് കേൾക്കുന്നത്.
ഞാൻ ഒന്നും മനസ്സിലാകാതെ രമയെ നോക്കി. അവൾ നാണത്തോടെ തലകുനിച്ചു നിന്നുകൊണ്ട് പച്ചക്കറി അരിയുകയായിരുന്നു.
മാളു : അവൾക്കു ബാലുച്ചേട്ടനെ വിട്ടുപോന്നതിൽ വലിയ വിഷമമുണ്ടായിരുന്നു. പ്രേമം എന്താണെന്നറിയാത്ത പ്രായത്തിൽ ആയത്കൊണ്ട് ഞങ്ങൾ ആരും അതിനു വിലകല്പിച്ചില്ല. പക്ഷെ വർഷം പോകുംതോറും ഇവൾ സീരിയസ്സായി തുടണി. ഇടക്ക് ബാലുച്ചേട്ടന് ഇവൾ മെസ്സേജ് അയച്ചത് ഞങ്ങളെ കാണിക്കും.. കണ്ടോ ഇപ്പോളും എന്നെ ബാലുച്ചേട്ടൻ മറന്നിട്ടില്ല. ഞാൻ ബാലുച്ചേട്ടനെത്തന്നെ കെട്ടും നോക്കിക്കോ..
ഞങ്ങളെല്ലാം ഇവളെ കളിയാക്കി വിട്ടു, ഇവൾ അതിൽ ഉറച്ചുതന്നെ നിന്നു. ഞങ്ങൾ പറഞ്ഞിരുന്നു ബാലുച്ചേട്ടൻ വേറെ പെണ്ണിനെ പ്രേമിക്കുന്നുണ്ടാകുമെന്ന്. പക്ഷെ ഇവൾ ഉറപ്പിച്ചു പറഞ്ഞു.. അങ്ങനെ ഉണ്ടാകില്ലെന്ന്.