തോണി തുഴയുന്ന വൃദ്ധന്റെ സ്വരം എന്നെ പകല്‍ സ്വപ്നത്തില്‍ നിന്ന് ഉണര്‍ത്തി.
വൃദ്ധന്‍ തന്റെ പല്ലില്ലാത്ത മോണ
കാട്ടി ചിരിച്ചു. ചിരിക്കുമ്പോള്‍ പുകയിലയുടെ ഗന്ധം അന്തരീക്ഷത്തില്‍ ഒഴുകി.
എന്താ അമ്മാവന്റെ പേര് ? രേഷ്മ ചോദിച്ചു.
കൊച്ചു രാമന്‍…
വൃദ്ധന്‍ കൊച്ചുകുട്ടികള്‍ സ്കൂള്‍ ടീച്ചറോട് പറയുന്നത് പോലെ പറഞ്ഞു.
ഈ മണല്‍ തരികള്‍ക്ക്, പുഴയിലെ വെള്ളത്തിനുമെല്ലാം കൊച്ചുരാമനെ നന്നായി അറിയും.. മുപ്പതു കൊല്ലമായി ഞാന്‍ ഈ പണി തുടങ്ങിയിട്ട്…..
വൃദ്ധന്‍ തന്റെ സര്‍വീസ് സ്റ്റോറി തുറക്കുകയാണെന്ന് എനിക്ക് തോന്നി.
“ഈ ഭദ്രയെ പറ്റിയുള്ള കഥയില്‍ എന്തെങ്കിലും സത്യമുണ്ടോ അമ്മാവാ…? രേഷ്മ ക്യാമറ ഓണ്‍ ചെയ്യാന്‍ എന്നോട് ആംഗ്യം കാണിച്ചു കൊണ്ട് വൃദ്ധനോട് ചോദിച്ചു.
“ഭദ്ര….ഒരു പാവം കുട്ടി….എന്റെ ചെറുപ്രായത്തില്‍ കേട്ട മുത്തശ്ശിക്കഥയിലെ നായിക…
എന്തിനാ ഞാന്‍ കൂടുതല്‍ പറയണത്.. പോയി കാണുക.
വൃദ്ധന്‍ ചിരിച്ചു.
വൃദ്ധന്‍ പറഞ്ഞതിന്റെ അര്‍ഥം ഞങ്ങള്‍ക്ക് മനസ്സിലായില്ല.
എങ്കിലും അയാളോടൊപ്പം ഞങ്ങളും ചിരിച്ചു.
“ബുദ്ധിമുട്ടണ്ട ….ക്യാമറ വൃദ്ധന്റെ മുഖത്തേക്ക് ഫോക്കസ് ചെയ്യുമ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു… എന്റെ മുഖം അതില്‍ വരില്ല…..കൊച്ചുരാമന്‍ ഒരു യന്ത്രത്തിലും വരില്ല..”