“എങ്ങനെ ഉണ്ടായിരുന്നു കെ പീ. interesting ആണോ …എന്ന് ചോദിച്ചു കൊണ്ട് രേഷ്മ മുറിയിലേക്ക് പ്രവേശിച്ചു.
“ബാക്കി ഭാഗം അറിയാന്‍ ഒരു ജിജ്ഞാസ.. ശേഷം കൊത്തംകുളങ്ങര ഇല്ലത്തിനു എന്ത് സംഭവിച്ചിരിക്കും ..”
ഞാന്‍ എന്റെ സംശയം ഉറക്കെ ചോദിച്ചു….
“ഞാനും അതിനു പിറകെ ആയിരുന്നു ഇത്രയും ദിവസം..എന്തായാലും നമ്മുടെ അടുത്ത എപ്പിസോഡ് ഇതിനെക്കുറിച്ചായിരിക്കും എന്ന് ഞാന്‍ ഉറപ്പിച്ചു.
പാണ്ടിയം കുന്തലം നാടിനിടക്കൊരു പ്രദേശം… ഈ ക്ലുവില്‍ വെച്ച് നമുക്ക് ആരംഭിക്കാം. എന്തെങ്കിലും ലഭിക്കാതിരിക്കില്ല. സൊ.. വി കാന്‍ സ്റ്റാര്‍ട്ട് നൗ ഇറ്റ് സെല്‍ഫ്…….”.
രേഷ്മ ഉത്സാഹത്തോടെ തന്റെ ബാഗ് എടുത്തു തയ്യാറായി. ക്യാമറ അടങ്ങുന്ന പെട്ടിയുമായി ഞാനും.
നഗരത്തില്‍നിന്ന് ബസ്സില്‍ ഏകദേശം രണ്ടര മണിക്കൂറോളം വേണ്ടിയിരുന്നു പാണ്ടിയം കുന്തലം സമാഗമ സ്ഥലത്ത് എത്തിച്ചേരാന്‍.
സമാഗമ സ്ഥാനം ഒരു പുഴ വക്കായിരുന്നു. നട്ടുച്ച സമയത്ത് പുഴയോരത്തെ മണല്‍പരപ്പു പൊള്ളി കിടക്കുന്നുണ്ടായിരുന്നു.
പുഴയില്‍ ഞങ്ങളുടെ ആഗമനം അറിഞ്ഞെന്നപോലെ ഒരു തോണിയും അതില്‍ വൃദ്ധനായ ഒരു തോണിക്കാരനും ഇരിക്കുന്നുണ്ടായിരുന്നു.
“വരൂ മക്കളെ…നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞാന്‍.. നിങ്ങള്‍ കൊത്തംകുളങ്ങര തേടി ഒരു നാള്‍ വരുമെന്ന് എനിക്കറിയാമായിരുന്നു. ദോ… അക്കരെയാണ് നിങ്ങള്‍ തേടിനടന്ന സ്ഥലം…”