ഭദ്ര പഠിത്തത്തില്‍ കേമി ആയിരുന്നത് കൊണ്ട് ഒന്നാം ഘട്ടം ക്രമപ്രകാരം പൂര്‍ത്തിയാക്കി. തിരളല്‍ ആയിരുന്നു ആ ക്രമം മുടക്കിയത്. പതിനെട്ടു വയസ്സിന്റെ നിറവിലാണ് ഭദ്ര തിരണ്ടത്. കാലം തെറ്റിവന്ന തിരണ്ടുകല്യാണം വാമദേവന്‍ തിരുമേനിയില്‍ തെല്ല് സംഭ്രമം ജനിപ്പിച്ചിരുന്നെങ്കിലും എല്ലാ കണക്കും എല്ലാ സമയത്തും ശരിയാകണമെന്നില്ല എന്ന ചിന്താ ഗതിയില്‍ അദ്ദേഹം ആശ്വാസം കണ്ടെത്തി.
പക്ഷെ ഇരുപതു പിന്നിട്ടിട്ടും ഭദ്രക്ക് വേളിയൊന്നും തരമാകാതിരുന്നത് തിരുമേനിയെ ശരിക്കും തളര്‍ത്തി. തന്റെ മകള്‍ക്ക് വേളി ആവാത്തത് എന്തെന്ന് പാണ്ടിയം നാട്ടില്‍ നിന്ന് ക്ഷണിച്ചു വരുത്തിയ നാരായണ പിഷാരടിയുടെ നേതൃത്ത്വത്തില്‍ ഉള്ള അഞ്ചംഗ ജ്യോത്സ്യസംഘം തിരിച്ചും മറിച്ചും ഗണിച്ചു നോക്കിയപ്പോള്‍ വെളിവായത് ചില വിചിത്രമായ വസ്തുതകള്‍ ആയിരുന്നത്രേ.
ഭദ്ര നീരാടുന്ന സമയത്ത് അവളുടെ നഗ്ന നിതംബത്തില്‍ പതിഞ്ഞ ചില നീച ജനങ്ങളുടെ കണ്ണേറുകളുടെ ദോഷ ഫലമാണത്രേ ഈ വേളീ വിഘ്നം.
തന്റെ മകളുടെ നഗ്ന നിതംബം ചില കീഴ് ജാതിക്കാര്‍ കാണാനിടയായത് തന്റെ കൂടെ അശ്രദ്ധ മൂലമല്ലേ എന്ന് വാമദേവന്‍ ചിന്തിച്ചു. അല്ലെങ്കിൽ മകളെ ഇല്ലത്തെ കുളപ്പുരയില്‍ കുളിപ്പിക്കാമായിരുന്നു. ഇനി പറഞ്ഞിട്ടെന്തുഫലം …ഇതിനുള്ള ദോഷ പരിഹാരം എന്തെന്നായി അദേഹത്തിന്റെ അടുത്ത അന്വേഷണം. അതിനായി നാരായണ പിഷാരടി വീണ്ടും കവടി നിരത്തി ഒരു പരിഹാരമാര്‍ഗം കണ്ടെത്തി. വളരെ ചിലവേറിയതും ഇത് വരെ ആ നാട് കാണാത്തതുമായ “നിതംബപൂജ” എന്ന ചടങ്ങ് ആയിരുന്നു ആ പരിഹാര മാര്‍ഗം.