എനിക്കെന്തോ എല്ലാം വിചിത്രമായി തോന്നി. രേഷ്മയ്ക്കും തോന്നിയിരിക്കണം. ഞങ്ങള്‍ മൂന്ന് പേരും പിന്നീട് ഒന്നും പരസ്പരം മിണ്ടിയില്ല.
തോണിയും വൃദ്ധനും രേഷ്മയും ഞാനും നിസ്സംഗമായ മനസ്സോടെ അക്കരെയെത്തി.
ഞങ്ങള്‍ കൊടുത്ത കടത്ത് കൂലി വാങ്ങാന്‍ വിസമ്മതിച്ചു കിഴവന്‍ തന്റെ തോണിയുമായി മടക്കയാത്ര ആരംഭിച്ചു.
ലക്ഷ്യമില്ലാതെ ഒഴുകിയ പൊങ്ങു തടികളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച ചാരിതാര്‍ത്ഥ്യത്തോടെ…
തോണിയിൽ നിന്നും ഇറങ്ങിയ രേഷ്മ എന്തിനോവേണ്ടി ധൃതിയില്‍ നടക്കാന്‍ തുടങ്ങി.. കാട്ടുവള്ളികള്‍ തൂങ്ങിയാടുന്ന പുല്ലുകള്‍ നിറഞ്ഞ ചെറുവനം എന്ന് തോന്നിക്കുന്ന ആ പുല്‍ പ്രദേശ ത്തിലൂടെ ഞങ്ങള്‍ എത്രദൂരം നടന്നു വെന്ന് ഞങ്ങള്‍ അറിഞ്ഞില്ല.
രേഷ്മയാവട്ടെ, അവിടെ ജനിച്ചു വളര്‍ന്ന, ആ പ്രദേശത്തോട് ഏറെ കാലത്തെ പരിചയമുള്ള ഒരു പെണ്‍കുട്ടിയെപ്പോലെയാണ് പെരുമാറിയിരുന്നത്.
എവിടെയോ എത്തിച്ചേരാനുള്ള ത്വര അവളുടെ നടത്തയില്‍ ദൃശ്യമായിരുന്നു.
ആ ചെറു നിതംബം കുലുക്കിയുള്ള നടത്തത്തിന്റെ മനോഹാരിത നോക്കിക്കൊണ്ട് ഞാൻ ക്യാമറയും തൂക്കി പിറകെ നടന്നു.
അവസാനം ഒരു ചെറിയ കുളത്തിനടുത്തു ഞങ്ങള്‍ എത്തി ചേര്‍ന്നു.
” ഇതാണ് ആ കുളപ്പുര. ”
രേഷ്മ കിതപ്പോടെ പറഞ്ഞു…
” നീ ഇവിടെ നില്‍ക്കൂ.. ഞാന്‍ കുളിച്ചു വരം…. നമുക്ക് കുറച്ചു കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ ഉണ്ട്…”