റസിയയുടെ മധുര സ്വപ്നങ്ങൾ
” റസിയ. വാ.. കാണിക്കാം.
ഉള്ളിൽ ഒരു കാളലോടെ റസിയ എഴുന്നേറ്റു. കൊച്ചിനെ അജുവിന് നൽകി. ഹാൻറ് ബാഗ് അവൻ്റെ കയ്യിൽ കൊടുത്തു… തൻ്റെ Xray result അടങ്ങുന്ന കവർ കയ്യിൽ പിടിച്ചു.
സിനിയുടെ പിന്നാലെ നടന്നു.
സിനി : ” ദേ.. എൻ്റെ റിസ്കിലാ നിനക്ക് പെട്ടന്ന് കാണിക്കാൻ പറ്റുന്നത്.. ഫൈസി ഡോക്ടർക്ക് മുൻകൂട്ടി ബുക്ക് ചെയ്യണം. അത് പോലെ പെട്ടെന്ന് കഴിച്ചിലാകാൻ കഴിയില്ല. മൂപ്പരെ കാണിക്കണമെങ്കിൽ ഒരു ദിവസത്തെ മെനക്കേടാണ് . “
സന നടക്കുന്നതിനിടയിൽ മൊഴിഞ്ഞ് കൊണ്ടിരുന്നു.
അവർ ഹാളിലേക്ക് കടന്നു..
അവിടെ വേറെയും ആളുകൾ ഡോക്ടറെ വെയ്റ്റ് ചെ,യ്ത് ഇരിക്കുന്നുണ്ടായിരുന്നു. അവിടെ വേറെയും ഡോക്റ്റർമാർ കൺസൽറ്റൻസിയിലുണ്ടായിന്നു.
സന ഹാളിലെ ലാസ്റ്റ് കേബിനിലേക്ക് അവളെ ആനയിച്ചു.
സിനി ഫൈസി ഡോക്റ്ററുടെ കാബിനിൻ്റെ ഡോർ തുറന്ന് അകത്ത് കയറി ….
എന്നിട്ട് റസിയയേയും അകത്തേക്ക് ക്ഷണിച്ചു…..
ഒരു വലിയ കൺസൽറ്റൻസി റൂം
റൂമിൻ്റെ ഒത്ത നടുക്കുള്ള കൺസൽറ്റൻസി ടേബിളിൽ ഫൈസി തങ്ങൾ ഇരിപ്പുണ്ടായിരുന്നു..
നാൽപത് പ്രായം തോന്നിപ്പിക്കുന്ന ഒരു സുമുഖനായിരുന്നു ഫൈസി തങ്ങൾ . റസിയ പ്രതീക്ഷിച്ചത് ഒരു പ്രായം ചെന്ന ഡോകടറേയാണ്. വെളുത്ത് അൽപം താടി വളർത്തിയ ഫൈസി കാഴ്ച്ചയിൽ തെന്നെ അൽപം യങ്ങ് ആയി തോന്നും.