രമയ്ക്ക് വേണ്ടത് അവൾ തേടി
കടയില്‍ തിരക്ക് കുറഞ്ഞപ്പോൾ ചന്ദ്രികയുടെ ഭർത്താവ് കൃഷ്ണൻ തന്റെ ഫോണ്‍ എടുത്ത് രമയുടെ നമ്പരിൽ ഒരു മിസ്സ് അടിച്ചു ..
അഞ്ച് മിനിറ്റ് കഴിഞ്ഞ് വീണ്ടും ഒന്നു കൂടി അടിച്ചു .പിന്നെ വിളിക്കാന്‍ ഒരു മടി.. ഇനി തന്റെ നമ്പര്‍ എങ്ങാനും അവളുടെ കയ്യില്‍ ഉണ്ടെങ്കിലോ എന്നൊരു പേടി ….
കുളിയും വൃത്തിയാക്കലും കഴിഞ്ഞ് രമ ഫോണ്‍ എടുത്ത് നോക്കുമ്പോള്‍ രണ്ട് മിസ് കോള്‍ കിടക്കുന്നു… തുറന്നു നോക്കുമ്പോള്‍ ചന്ദിക കൃഷ്ണൻ എന്ന് കാണിക്കുന്നു…
ഏയ് ഇത് ചന്ദ്രികയുടെ ഏട്ടന്റെ നമ്പര്‍ അല്ലേ !!! ഇനി അവളുടെ ഫോണില്‍ കാശില്ലാതെ ആകും എന്ന് കരുതി രമ അവളുടെ നമ്പരിൽ വിളിച്ചു… രണ്ട് വട്ടം ഫുള്‍ റിങ് ചെയ്തിട്ടാണ് ചന്ദ്രിക ഫോണ്‍ എടുത്തത്…
“ഹലോ”
എന്താടി രമേ.. നിനക്കവിടെ പണി ഒന്നും ഇല്ലേ?
കഴിഞ്ഞു.. കുളിക്കാന്‍ കയറി അതാ ഫോണ്‍ എടുക്കാഞ്ഞത്.
ആരുടെ …?
നിന്റെ ഫോണ്‍ ..!!!
എന്റെയൊ പോടി അവിടുന്ന് ഇവിടെ നിക്കാൻ സമയം കിട്ടിയിട്ടില്ല.. എന്നിട്ടല്ലെ..
അപ്പോ നീ അല്ലേ വിളിച്ചത് …?
ചേട്ടന് വിളിച്ചിട്ട് തന്നെ എടുത്തില്ല പണി കാരണം..എന്നാല്‍ ശരി രമേ ഞാന്‍ വിളിക്കാം എന്ന് പറഞ്ഞ് കൊണ്ട് അവള് ഫോണ്‍ കട്ട് ചെയ്തു…
എന്തിനായിരിക്കും കൃഷ്ണേട്ടൻ എന്നെ വിളിച്ചത് ?
ഇത് വരെ ഇല്ലാത്ത ഒരു വിളി ഇപ്പോ !!!
ഇനി വല്ല അത്യാവശ്യ കാര്യത്തിനു മാകുമോ എന്നൊക്കെ ആലോചിച്ച് രമ ഫോണ്‍ കയ്യില്‍ പിടിച്ചിരുന്നു…