പ്രവാസിയുടെ ആദ്യപാഠം
ടിവിൽ പരുപാടി ഒന്നുമില്ലേ സുനി.
വോൾടേജ് ഇല്ലാത്തകൊണ്ട് വെട്ടലാ. അതാ ഓൺ ചയ്യാത്തതു.
ശരിയാ ൧൦ മാണി ഒക്കെ ആവും വോൾടേജ് വരണമെങ്കിൽ.
അന്ന് CFL ബൾബ് ഒന്നുമില്ല.100 /110 വോൾട്ടിൻറെ ബൾബാണ്.
വീട്ടിൽ കിടന്ന ഒരു മനോരമ വാരിക സിനിയുടേതാണ് അവൾ നോവലിൻറെ ആശാട്ടിയാ. ഞാൻ അതും വായിച്ചു വല്യച്ഛൻറെ കട്ടിലിൽ കിടന്നു. സിനിയും അമ്മയും ഭയങ്കര സംസാരം.അവരുടെ വീട്ടുകാര്യങ്ങളാണ്.അവളുടെ കാർന്നോർ നല്ല തണ്ണിയാ. ടാപ്പിംഗ് ആണ്.
അന്ന് പട്ട ചാരായം അടിച്ചു ആകെ അലമ്പായപ്പോൾ സിനി ചേച്ചിടെ അമ്മ കുറച്ചു സമയത്തേക്ക് അവിടുന്ന് മുങ്ങിയതാണെന്നു അവരുടെ സംസാരത്തിൽ നിന്നെനിക്ക് മനസിലായി. അതൊക്കെ കേട്ടപ്പോൾ ഞാൻ അവരോടുള്ള ദേഷ്യം കളഞ്ഞു അടുക്കളയിലേക്കു ചെന്നു.
നീ എവിടെ ആയതു നിൻറെ ഭാഗ്യമാ കൊച്ചെ അല്ലെങ്കിൽ അയാളുടെ ചീത്തവിളി നീയും കേക്കേണ്ടി വന്നേനേം.
അത് കേട്ടാണ് ഞാൻ അടുക്കളയിലേക്കു ചെന്നത്.
എന്നാ… എന്നതാ പ്രശ്നം.
ഓ ഒന്നുമില്ല മോനെ വീട്ടിലെ ഓരോ കാര്യങ്ങൾ പറയുവാരുന്നു. ഞാൻ ഇറങ്ങുവാ. നിങ്ങൾ കഴിച്ചിട്ട് കിടക്കാൻ നോക്ക്.
ഒരു 5 മിനിറ്റു നടക്കാനെ ഉള്ളൂ ചേച്ചിടെ വീട്ടിലേക്കു. നല്ല ഇരുട്ടായിരുന്നു.
നിക്ക്. ഞങ്ങൾ അവിടെ വരെ കൊണ്ട് വിടാം. ഇരുട്ടത് പോകണ്ട.
ഞാൻ മുറിയിൽ പോയി ടോർച് എടുത്തിട്ട് വന്നു. അടുക്കള വാതിൽ പൂട്ടി ഞാനും സിനിയും അവളുടെ അമ്മയും ഇറങ്ങി. അവർ മുൻപിൽ നടക്കുന്നു.