പ്രവാസിയുടെ ആദ്യപാഠം
വലിയ പരീക്ഷ കഴിഞ്ഞു. അവധി ആയി. എൻറെ മനസ്സിൽ സന്തോഷം കൊണ്ട് ആകെ ഒരു ഉന്മാദം. അതിനു ഒരു കാരണം കൂടി ഉണ്ടായിരുന്നു. സ്കൂൾ അടച്ചു കഴിഞ്ഞു വല്യച്ചനും വല്യമ്മയും അവരുടെ മോൾടെ അടുത്തു ഒരാഴ്ച പോകാനുള്ള പരുപാടി ഉണ്ട്.
(എൻറെ അപ്പച്ചി) പുള്ളിക്കാരീടെ ഭർത്താവു കുവൈറ്റിൽ ആണ്. പുള്ളിടെ ലീവ് കഴിയാൻ 10 ദിവസം കൂടിയേ ഉള്ളൂ. വീട് അടച്ചിട്ട് പോക്ക് നടക്കില്ല. വീട്ടു കാവൽ ജോലി എനിക്കും സിനിക്കും. പിന്നെ സന്തോഷം പറയാനുണ്ടോ? എൻറെ മനസ്സിൽ വല്യച്ഛനോടുള്ള ദേഷ്യം തീരുന്നത് ആ ദിവസം ആയിരുന്നു.
പറഞ്ഞ പോലെ എക്സാം കഴിഞ്ഞു രണ്ടാമത്തെ ദിവസം അവർ പോയി. കൊല്ലത്താണ് അപ്പച്ചിയെ കെട്ടിച്ചിരിക്കുന്നത്. ഞായാറാഴ്ച രാവിലെ തന്നെ അവരെ പത്തനംതിട്ട KSRTC സ്റ്റാൻഡിൽ നിന്ന് ഞാനും സിനിയും യാത്ര ആക്കി. കുറച്ചു പൈസ വല്യച്ഛൻ എൻറെ കയ്യിൽ തന്നു. കടയിൽ പോകാനും മറ്റും ഉള്ളത്. പോകാൻ നേരം ബസിൽ നിന്ന് ഒരു ഉപദേശവും.
കോളനി തെണ്ടാൻ പോയേക്കരുത് കേട്ടല്ലോ?
ഞാൻ നോക്കിക്കോളാം.
സിനി വല്യച്ചനോട് പറഞ്ഞു. ഒപ്പം എൻറെ മുഖത്ത് നോക്കി ഒരു കള്ളചിരിയും.
ടൗണിൽ നിന്ന് തന്നെ അത്യാവശ്യം വേണ്ട സാധനങ്ങൾ ഞാനും ചേച്ചിയും കൂടി വാങ്ങി ഒരു ഓട്ടോയിലാണ് വീട്ടിലേക്കു പോയത്. രണ്ടാളും ഭയങ്കര സന്തോഷത്തിൽ. ആരെയും പേടിക്കണ്ട. ഇഷ്ടം പോലെ ഒരാഴ്ച അർമാദിക്കാം.